തിരുവനന്തപുരം: ജനുവരിയിൽ കോഴിക്കോട് നടന്ന 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മികച്ച കാർട്ടൂണിനുള്ള പുരസ്കാരം കേരളകൗമുദി സ്റ്റാഫ് കാർട്ടൂണിസ്റ്റ് ടി.കെ.സുജിത്തിന്. 20,000 രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. 'കസേരയിലിരുന്ന് കുട്ടിയുടെ മുദ്ര ശ്രദ്ധിക്കുന്നത് ജഡ്ജസ്, മേശപ്പുറത്തിരുന്ന് ജഡ്ജസിന്റെ മുദ്ര ശ്രദ്ധിക്കുന്നത് വിജിലൻസ്' എന്ന അടിക്കുറിപ്പോടെയുള്ള കാർട്ടൂണിനാണ് പുരസ്കാരം.
തൃശൂർ തിരുമിറ്റക്കോട് പരേതനായ ടി.ആർ.കുമാരന്റേയും പി.ആർ.തങ്കമണിയുടേയും മകനായ സുജിത്തിന് പതിനൊന്ന് തവണ സംസ്ഥാന മാദ്ധ്യമ അവാർഡ് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബിന്റെ അവാർഡ് എട്ടുതവണയും കേരള ലളിതകലാ അക്കാഡമി അവാർഡ് മൂന്നുതവണയും മീഡിയ അക്കാഡമി ഫെലോഷിപ്പ്, മായാ കാമത്ത് ദേശീയ അവാർഡ് അടക്കം ലഭിച്ചിട്ടുണ്ട്.
അഭിഭാഷകയായ എം.നമിതയാണ് ഭാര്യ. തിരുവനന്തപുരം എം.ജി കോളേജിലെ സോഷ്യോളജി വിദ്യാർത്ഥി അമൽ, കോട്ടൺഹിൽ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ഉമ എന്നിവരാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |