നിരവധി പേർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അകാല നര. ഹോർമോൺ വ്യതിയാനം, മാനസിക സമ്മർദ്ദം എന്നിവ മൂലം വേഗത്തിൽ മുടി നരയ്ക്കുന്നു. ഇത് അകറ്റാൻ പല വിലകൂടിയ വഴികളും തിരഞ്ഞെടുക്കുമെങ്കിലും അതിനുള്ള ഫലം പലപ്പോഴും ലഭിക്കാറില്ല. എന്നാൽ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു ഡെെ നമുക്ക് പരിചയപ്പെടാം. ആദ്യ യൂസിൽ തന്നെ മുടി നല്ല കട്ട കറുപ്പാക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ രണ്ട് മാസത്തോളം മുടിയുടെ നിറം പോകാതെ നിൽക്കും.
ആവശ്യമായ സാധനങ്ങൾ
1. കറ്റാർവാഴ
2. കാപ്പിപ്പൊടി, തേയിലപ്പൊടി
3. ഹെന്ന പൗഡർ
4. കറിവേപ്പില
5. നീലയമരി പൊടി
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ഗ്ലാസ് വെള്ളം ചൂടാക്കിയ ശേഷം അതിലേയ്ക്ക് ഒരു ടേബിൾ സ്‌പൂൺ കാപ്പിപ്പൊടിയും തേയിലപ്പൊടിയും ഇട്ട് അഞ്ച് മിനിട്ട് തിളപ്പിക്കുക. അതിന് ശേഷം അത് തണുപ്പിക്കാൻ വയ്ക്കുക. ശേഷം കറ്റാർവാഴ ജെലും കറിവേപ്പിലയും നേരത്തെ തയ്യാറാക്കി വച്ച കട്ടൻചായ ഒഴിച്ച് നല്ല മഷി പോലെ അരച്ചെടുക്കുക. അരച്ചെടുത്ത ഈ മിശ്രിതം ഒരു ചീനച്ചട്ടിയിൽ മാറ്റിയ ശേഷം ആവശ്യമായ ഹെന്ന പൗഡർ ചേർക്കുക. ഇത് ഒരു രാത്രി മുഴുവനും വയ്ക്കാം.
ഇല്ലെങ്കിൽ എട്ട് മണിക്കൂർ വയ്ക്കുക. രാവിലെ ഈ മിശ്രിതത്തിന്റെ നിറം കറുത്തിരിക്കുന്നതായി കാണാം. എണ്ണമയം ഇല്ലാത്ത മുടിയിൽ ഈ ഡെെ നല്ലപോലെ തേയ്ച്ച് പിടിപ്പിക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് തേയില വെള്ളത്തിൽ മുടി കഴുകിയെടുക്കുക. ഷാംപൂ ഉപയോഗിക്കാതെ വേണം മുടി കഴുകാൻ.
ഇത് കഴിഞ്ഞ് കുറച്ച് നീലയമരിയുടെ പൊടി ഇളം ചൂട് വെള്ളത്തിൽ മിക്സ് ചെയ്യുക. ഇത് നേരത്തെ ഡെെ ചെയ്ത് കഴുകിയ മുടിയിൽ വീണ്ടും തേയ്ക്കുക. ബ്രഷ് ഉപയോഗിച്ച് വേണം ഇത് മുടിയിൽ തേയ്ക്കാൻ. അരമണിക്കൂർ കഴിഞ്ഞ് മുടി കഴുകാം. മൂന്ന് ദിവസം മുടിയിൽ ഷാംപൂ ഉപയോഗിക്കരുത്. ഈ രീതിയിൽ മുടി ഡെെ ചെയ്താൽ വേഗം കറുക്കുകയും നിറം ഏറെനാൾ പോകാതെ നിൽക്കുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |