ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറിയാലും ഇന്ത്യൻ ജനാധിപത്യത്തിന്റെ യാത്രയുടെ സുവർണ അദ്ധ്യായമെന്ന നിലയിൽ പഴയ മന്ദിരം വരും തലമുറകളെ പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പഴയ പാർലമെന്റിലെ അവസാന ദിനത്തിൽ 75 വർഷത്തെ നിയമനിർമ്മാണ ചരിത്രവുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്ക് തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം.
പുതിയ വീട്ടിലേക്ക് മാറുന്ന കുടുംബത്തിന്റെ അവസ്ഥയാണ് എം.പിമാർക്ക്. മാദ്ധ്യമപ്രവർത്തകർക്കും പഴയ പാർലമെന്റിനോട് വിടപറയൽ വികാരപരമാകും. പഴയ മന്ദിരം നിർമ്മിച്ചത് വിദേശികളാണെങ്കിലും, ഇന്ത്യക്കാരുടെ കഠിനാധ്വാനവും അർപ്പണബോധവുമാണ് അതിന്റെ വികസനത്തിലേക്ക് നയിച്ചത്. ഇന്ത്യയിലെ സാധാരണ പൗരൻമാരോട് ആദരം പ്രകടിപ്പിക്കാനുള്ള അവസരമാണിത്.
ആഗസ്റ്റ് 14ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ജവഹർലാൽ നെഹ്‌റു നടത്തിയ 'സ്‌ട്രോക്ക് ഓഫ് മിഡ്‌നൈറ്റ്' എന്ന പ്രസംഗം ഏവരെയും പ്രചോദിപ്പിക്കുമെന്നും മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |