മാന്നാർ: കുടുംബശ്രീയുടെ നേതൃത്വത്തിൽ മാന്നാർ ഗ്രാമപഞ്ചായത്ത് പത്താംവാർഡിൽ മിനി സിവിൽസ്റ്റേഷനു സമീപം പ്രവർത്തിച്ചിരുന്ന ജനകീയ ഹോട്ടൽ പൂട്ടിയതിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ ഹോട്ടലിനു മുന്നിൽ ധർണ നടത്തി. കോൺഗ്രസ് മാന്നാർ ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം ഉദ്‌ഘാടനം ചെയ്തു. ഭരണസമതിയുടെ കെടുകാര്യസ്ഥതയും കൃത്യമായ ഇടപെടലുകൾ നടത്താത്തതും ജനകീയ ഹോട്ടൽ പൂട്ടാൻ കാരണമായതായി സുജിത്ത് ശ്രീരംഗം ആരോപിച്ചു. പഞ്ചായത്ത് ഇടപെട്ട് ജനകീയ ഹോട്ടൽ വീണ്ടും തുറക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്തംഗങ്ങളായ അജിത്ത് പഴവൂർ, വത്സലാ ബാലകൃഷ്ണൻ, മധുപുഴയോരം, രാധാമണി ശശീന്ദ്രൻ, വി.കെ ഉണ്ണകൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |