പാലക്കാട്: സംസ്ഥാനത്ത് ലൈസൻസോ റജിസ്ട്രേഷനോ ഇല്ലാതെ ഭക്ഷണം പാകം ചെയ്തു വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്ഥാപനം പൂട്ടുന്നതുൾപ്പെടെ കർശന നടപടികൾ സ്വീകരിക്കാനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുള്ള നിർദ്ദേശം. ഭക്ഷ്യ സുരക്ഷാ ലൈസൻസിനായി സമർപ്പിക്കുന്ന അപേക്ഷകളിൽ കാലതാമസമില്ലാതെ തീരുമാനമെടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകളിൽ പകുതിയിലേറെയും രജിസ്ട്രേഷനോ ലൈസൻസോ ഇല്ലാത്തതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പല തവണ ഡ്രൈവ് നടത്തുകയും ബോധവത്കരണം നൽകുകയും ചെയ്തതോടെ പലരും ലൈസൻസ് എടുക്കാൻ തയാറായി. എന്നാൽ ഭൂരിഭാഗവും ഇപ്പോഴും അംഗീകാരമില്ലാതെയാണ് പ്രവർത്തിക്കുന്നത്.
രജിസ്‌ട്രേഷൻ മാത്രം എടുത്താൽ പോര
ഒട്ടേറെ സ്ഥാപനങ്ങൾ ലൈസൻസ് എടുക്കുന്നതിന് പകരം രജിസ്‌ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിക്കുന്നതായി പരിശോധനകളിൽ കണ്ടെത്തിയിരുന്നു. ലൈസൻസിന് പകരം രജിസ്‌ട്രേഷൻ മാത്രമെടുത്ത് പ്രവർത്തിക്കുന്നവരെ ലൈസൻസ് ഇല്ലാത്തവരായി പരിഗണിച്ചു നടപടി സ്വീകരിക്കുന്നതാണ്. അതേസമയം ഭക്ഷ്യസുരക്ഷാവകുപ്പിലെ ജീവനക്കാരുടെ കുറവ് ലൈസൻസ് വിതരണത്തെയും പരിശോധനയെയും ബാധിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |