ലോക്‌സഭാ ചേംബർ (3015 ചതുരശ്ര മീറ്റർ)
888 എം.പിമാർക്ക് ഇരിപ്പിടം (ഒരു സീറ്റിൽ രണ്ടുപേർ). (നിലവിൽ 1145 ച.മീറ്റർ). പഴയ കെട്ടിടത്തിലെ സെൻട്രൽ ഹാളിൽ നടത്തിയിരുന്ന ചടങ്ങുകളും സംയുക്ത സഭാ സമ്മേളനവും ഇവിടെ. 1272 പേർക്കിരിക്കാം. (ഒരു സീറ്റിൽ മൂന്നുപേർ). ഉള്ളിൽ മയിലിന്റെ തീം. 2026ലെ സെസൻസ് പ്രകാരം അംഗസംഖ്യ വർദ്ധിക്കുമ്പോൾ കൂടുതൽ എം.പിമാരെ ഉൾക്കൊള്ളാം
രാജ്യസഭാ ചേംബർ
3220 ച. മീറ്റർ വിസ്‌തൃതി. 384ൽ കൂടുതൽ എം.പിമാർക്ക് ഇരിപ്പിടം(നിലവിലെ ലോക്‌സഭാ ചേംബറിന്റെ ശേഷി 543 പേർ, രാജ്യസഭാ ചേംബറിൽ 245 പേർ). താമരയുടെ തീം.
സ്വാതന്ത്ര്യ പ്രഖ്യാപനത്തിനടക്കം സാക്ഷിയായ സെൻട്രൽ ഹാൾ പുതിയ കെട്ടിടത്തിലില്ല. പകരം ദേശീയ വൃക്ഷമായ ആൽമരത്തിന്റെ തീമിൽ നിർമ്മിച്ചസെൻട്രൽ ലോഞ്ച്. ഭരണഘടനയുടെ പകർപ്പടക്കം ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം വിളിച്ചോതുന്ന അപൂർവ വസ്‌തുക്കൾ പ്രദർശിപ്പിക്കുന്ന കോൺറ്റിറ്റ്യൂഷൻ ഹാൾ മദ്ധ്യത്തിൽ.
ഭൂചലനം അതിജീവിക്കുന്ന കെട്ടിടം
ഡൽഹിയിൽ വർദ്ധിക്കുന്ന ഭൂചലനങ്ങൾ കണക്കിലെടുത്ത് കെട്ടിടം നിർമ്മിച്ചത് ശക്തമായ ആഘാതങ്ങളെ ചെറുക്കുന്ന തരത്തിൽ.
ആധുനിക സാങ്കേതിക സൗകര്യങ്ങൾ
എം.പിമാരുടെ സീറ്റുകളിലെ ഇലക്‌ട്രോണിക് വോട്ടിംഗ് രീതികൾ പുതിയ മന്ദിരത്തിൽ ബയോമെട്രിക് വോട്ടിംഗിന് വഴിമാറും. സീറ്റിന് മുന്നിൽ പരിഭാഷയ്‌ക്ക് ഡിജിറ്റൽ സംവിധാനം. ആധുനിക ദൃശ്യ, ശ്രാവ്യ ആശയവിനിമയ, ഡേറ്റാ നെറ്റ്‌വർക്ക് സൗകര്യങ്ങൾ. എം.പിമാർക്ക് ഡിജിറ്റൽ സൗകര്യങ്ങളും രണ്ട് ഇരിപ്പിടങ്ങളുമടങ്ങിയ ക്യാബിൻ.
പരിസ്ഥിതി സൗഹൃദം
30 ശതമാനം വൈദ്യുതി ഉപഭോഗം ലാഭിക്കാൻ ഹരിത നിർമ്മാണ സാമഗ്രികളും പുനഃരുപയോഗ ഊർജ സ്രോതസുകളും. കെട്ടിടത്തിൽ മഴവെള്ള സംഭരണിയും സൗരോർജ്ജ പാനലുകളും. പഴയ കെട്ടിടത്തിൽ ബ്രിട്ടീഷ് കാലത്തെ വൈദ്യുതി സംവിധാനങ്ങൾ പരിഷ്‌കരിച്ചെങ്കിലും പാഴ‌്ചെലവേറെ. പുതിയ കെട്ടിടത്തിൽ മെച്ചപ്പെട്ട അഗ്നി സുരക്ഷാ സംവിധാനം.
മാദ്ധ്യമ പ്രവർത്തകർക്കായി 530 സീറ്റുകൾ. ജനങ്ങൾക്ക് പാർലമെന്റ് നടപടികൾ വീക്ഷിക്കാൻ ഗാലറികൾ
കവാടങ്ങൾ കുട്ടികൾക്കും പ്രായമായവർക്കും എളുപ്പത്തിൽ പ്രവേശിക്കാവുന്ന തരത്തിൽ.
മൂന്ന് പ്രധാന കവാടങ്ങൾ
ജ്‌ഞാന ദ്വാർ, ശക്തി ദ്വാർ, കർമ്മ ദ്വാർ (സംയുക്ത സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന രാഷ്‌ട്രപതിക്കും ലോക്‌സഭാ സ്‌പീക്കർ, രാജ്യസഭാ ചെയർമാൻ എന്നിവർക്കും, എംപിമാർക്കും പ്രത്യേകം കവാടങ്ങൾ. പൊതുജനങ്ങൾക്ക് രണ്ടു കവാടങ്ങൾ.)
ഓഫീസുകൾ
പ്രധാനമന്ത്രിയുടെ ഓഫീസ്, പാർലമെന്ററികാര്യ വകുപ്പ്, ലോക്‌സഭാ സെക്രട്ടേറിയറ്റ്, രാജ്യസഭാ സെക്രട്ടേറിയറ്റ്, മുതിർന്ന എം.പിമാരുടെ മുറികൾ, കോൺഫറൻസ് മുറികൾ, സുരക്ഷാ ഉദ്യോഗസ്ഥരുടെ കാബിനുകൾ തുടങ്ങി 120 ഓഫീസുകൾ. ലൈബ്രറി, വിശാലമായ കമ്മിറ്റി റൂമുകൾ, ഭക്ഷണ ശാലകൾ, വിപുലമായ പാർക്കിംഗ് സൗകര്യം.
പഴയ പാർലമെന്റ് മന്ദിരം
രൂപകല്പന: ബ്രിട്ടീഷ് ആർക്കിടെക്ടുകളായ എഡ്വേർഡ് ലൂട്ട്യൻസും ഹെർബർട്ട് ബേക്കറും (ന്യൂഡൽഹി നഗരത്തിന്റെ രൂപകല്പന നിർവഹിക്കാൻ ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്നവർ)
തറക്കല്ലിടൽ: 1921 ഫെബ്രുവരി 12ന് ഡ്യൂക് ഓഫ് കൊണോട്ട് എന്നറിയപ്പെട്ട ആർതർ രാജകുമാരൻ (വിക്ടോറിയ രാജ്ഞിയുടെ മകൻ)
മന്ദിരം ഉദ്ഘാടനം: 1927 ജനുവരി 18ന് അന്നത്തെ വൈസ്രോയിയും ഗവർണർ ജനറലുമായിരുന്ന ഇർവിൻ പ്രഭു
ചെലവ്: 83 ലക്ഷം
നിർമ്മാണം: ചുവന്ന പാറക്കല്ലിൽ വൃത്താകൃതി, 560 അടി ചുറ്റളവ്
പ്രധാന ആകർഷണം: 27 അടി ഉയരത്തിൽ കല്ലിൽ തീർത്ത 144 തൂണുകൾ
പ്രവേശനം: 12 കവാടങ്ങൾ
ആദ്യസമ്മേളനം: 1927 ജനുവരി 19ന് വിത്തൽഭായ് പട്ടേലിന്റെ അദ്ധ്യക്ഷതയിൽ സെൽട്രൽ ലെജിസ്ളേറ്റീവ് അസംബ്ളി
1947 ആഗസ്റ്റ് 15ന് ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് സാക്ഷി.
ഭരണഘടന അംഗീകരിച്ച കോൺസ്റ്റിറ്റ്യുവന്റ് അസംബ്ളി 1946 ഡിസംബർ 9ന് സമ്മേളിച്ചു.
1952 മേയ് 13ന് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പിന് ശേഷം രാജ്യസഭയും ലോക്സഭയും ആദ്യമായി സമ്മേളിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |