തൊടുപുഴ: പ്രായപൂർത്തിയാകാത്ത മകളെ വിൽപ്പനയ്‌ക്കെന്ന് പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റിട്ടയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഇടവെട്ടി സ്വദേശിയ്ക്കെതിരെയാണ് തൊടുപുഴ പൊലീസ് കേസെടുത്തത്. ഇയാളുടെ ആദ്യ ഭാര്യയിലുള്ള മകളെ വിൽപ്പനയ്‌ക്കെന്നു പറഞ്ഞാണ് സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റിട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട ചിലരാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. പോസ്റ്റ് പിന്നീട് നീക്കം ചെയ്‌തെങ്കിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ലഹരി, നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ആദ്യ വിവാഹത്തിൽ 11 വയസുള്ള മകളുണ്ട്. ഇവരെ ഉപേക്ഷിച്ച് രണ്ടാമത് വിവാഹം കഴിച്ച് ഇയാൾക്ക് ഈ ബന്ധത്തിലും ഒരു കുട്ടിയുണ്ട്. ഇവരെയും ഉപേക്ഷിച്ച പ്രതി ഇപ്പോൾ മറ്റൊരു സ്ത്രീയോടൊപ്പമാണ് താമസം. കേസ് വിശദമായ അന്വേഷണത്തിനായി സൈബർ സെല്ലിനു കൈമാറിയതായും റിപ്പോർട്ട് ലഭിച്ചാലുടൻ തുടർ നടപടികൾ സ്വീകരിക്കുമെന്നും തൊടുപുഴ എസ്.എച്ച്.ഒ സുമേഷ് സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |