ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തയുടെ ആറുപവന്റെ മാലകവർന്നു. കുറുപ്പംതറ സ്വദേശി അമ്മിണി രാജേന്ദ്രന്റെ (62) മാലയാണ് ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെ കീഴ്ക്കാവിൽവച്ച് മോഷ്ടിച്ചത്. ക്ഷേത്രത്തിൽ വലിയ തിരക്കില്ലാത്ത സമയത്ത് മൂന്നുപേരുള്ള സംഘം കൃത്രിമമായ തിരക്കുണ്ടാക്കിയാണ് മാല കവർന്നത്. വയോധിക വിവരമറിഞ്ഞത് മേൽക്കാവ് ക്ഷേത്രത്തിൽ എത്തിയപ്പോൾ മാത്രമാണ്. പൊലീസ് ദേവസ്വവുമായി ബന്ധപ്പെട്ട് സി.സി ടിവി ദൃശ്യം ശേഖരിച്ചിട്ടുണ്ട്. മുളന്തുരുത്തി എസ്.എച്ച്.ഒ കെ.ടി. മനേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ പ്രതികൾ തമിഴ്നാട് സ്വദേശിനികളാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |