താരൻ അമിതമാകുന്നത് തലയിലെ ചർമ്മത്തെയും മുടിയുടെ വളർച്ചയെയും ഒരു പോലെ ബാധിക്കാറുണ്ട്. അതിനാൽ തന്നെ പരിഹാരം കാണാൻ വൈകുന്തോറും തലയോട്ടിയിലെ ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം വളരെയധികം മോശമാകാനാണ് സാദ്ധ്യത. എന്നാൽ താരൻ മാറ്റുന്നതിന് ഒപ്പം രോമങ്ങളുടെ വളർച്ച ഉറപ്പാക്കുന്ന ഒരു അത്ഭുതകൂട്ട് കറ്റാർവാഴ ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്.
കറ്റാർ വാഴയോടൊപ്പം മറ്റ് ചില ചേരുവകൾ കൂടി ചേരുന്നതാണ് ഈ കൂട്ടിനെ സവിശേഷമാക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന ടീ ട്രീ ഓയിലാണ് വരണ്ട ചർമ്മത്തിനും താരനും പരിഹാരം കാണുന്നത്. കൂടാതെ റോസ്മേരി ഓയിൽ മുടി കിളിർത്തുവരാൻ സഹായിക്കും. വെളിച്ചെണ്ണയും കറ്റാർ വാഴ ജെല്ലും കൂടിയാകുമ്പോൾ നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഫലമാകും ലഭിക്കുക.
ഇതിനായി ആദ്യം നിങ്ങളുടെ മുടിയുടെ അളവിനനുസരിച്ച് കറ്റാർ വാഴ ജെൽ എടുക്കുക. ഒരു വലിയ ഇതൾ മതിയാകും. ശേഷം രണ്ട് സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. പിന്നാലെ തന്നെ നാല് തുള്ളി ടീ ട്രീ ഓയിൽ, അഞ്ച് തുള്ളി റോസ്മേരി എന്നിവ ചേർക്കുക. ഈ മിശ്രിതം ചെറുതായൊന്നു കുഴച്ച ശേഷം തലയോട്ടിയിലെ ചർമ്മത്തിൽ തേച്ചുപിടിപ്പിക്കുക. കുറഞ്ഞത് 20 മിനിറ്റ് എങ്കിലും തലയിൽ സൂക്ഷിക്കുക. ശേഷം കഴുകികളയാവുന്നതാണ്. വേണമെങ്കിൽ നേർത്ത ഷാംപൂ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |