വട്ടിയൂർക്കാവ്: സ്‌കൂട്ടറിൽ സഞ്ചരിച്ചയാളുടെ സ്വർണമാല പൊട്ടിച്ചെടുത്ത കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. വെള്ളനാട് സ്വദേശിയും പേരൂർക്കട മേലത്തു മേലെ ഇരുകുന്നം താഴെ പുത്തൻവീട്ടിൽ വാടകയ്ക്ക് താമസിക്കുന്നതുമായ പ്രശാന്ത് (37) എന്നയാളെയാണ് വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വട്ടിയൂർക്കാവ് മണികണ്ഠേശ്വരം റോഡിൽ നവജ്യോതി ലെയിനിനു സമീപം ഞായറാഴ്ചയാണ് സംഭവം നടന്നത്. മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന വാഴോട്ടുകോണം സ്വദേശി അജീറിനെ ഡിയോ സ്കൂട്ടറിൽ വന്ന രണ്ടുപേർ തടഞ്ഞുനിറുത്തി അക്രമിച്ച ശേഷം സ്വർണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. വട്ടിയൂർക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |