ന്യൂഡൽഹി : 'നീണ്ട വർഷങ്ങൾക്ക് മുൻപ് വിധിയുമായി സന്ധിക്കാൻ നമ്മൾ ഒരു ധാരണയുണ്ടാക്കിയിരുന്നു. ഇപ്പോൾ നമുക്ക് ആ പ്രതിജ്ഞ നിറവേറ്റാനുള്ള സമയം ആഗതമായിരിക്കുന്നു. മുഴുവനായി അല്ലെങ്കിലും ഗണ്യമായ അളവിൽത്തന്നെ ' - 1947 ആഗസ്റ്റ് 14ന് സ്വാതന്ത്ര്യത്തിന്റെ അർദ്ധരാത്രിയിൽ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു നടത്തിയ 'വിധിയുമായുള്ള കൂടിക്കാഴ്ച്ച' എന്ന ചരിത്ര പ്രസംഗം പിറന്നത് സെൻട്രൽ ഹാളിലാണ്. എന്നാൽ അന്നത് പാർലമെന്റായിരുന്നില്ല, കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി. ഇന്ത്യൻ ഭരണഘടന 1950 ജനുവരി 26ന് നിലവിൽ വന്നു. ആദ്യ പൊതു തിരഞ്ഞെടുപ്പ് 1951-52 വർഷങ്ങളിൽ. തിരഞ്ഞെടുക്കപ്പെട്ട ആദ്യ പാർലമെന്റ് 1952 ഏപ്രിലിൽ.. നിലവിൽ ഇരു സഭകളിലെയും എം.പിമാർ സൗഹൃദങ്ങൾ പങ്കിടുന്നതും, വിശ്രമിക്കുന്നതും സെൻട്രൽ ഹാളിൽ. .
മൂന്ന് ഹാളുകളുടെ മദ്ധ്യത്തിൽ
1. ഹൗസ് ഒഫ് കോമൺസ് (ലോക്സഭാ)
2. ഹൗസ് ഒഫ് ലോർഡ്സ് (രാജ്യസഭാ )
3. ഹൗസ് ഒഫ് ദ പ്രിൻസിലി സ്റ്റേറ്റ്സ് (റീഡിംഗ് റൂം, ലൈബ്രറി)
അർദ്ധരാത്രി സമ്മേളനങ്ങൾ
1972 ആഗസ്റ്റ് 14 -15: സ്വാതന്ത്ര്യത്തിന്റെ 25-ാം വാർഷികത്തിൽ. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അഭിസംബോധന ചെയ്തു.
1987 ആഗസ്റ്റ് 13: സ്വാതന്ത്ര്യത്തിന്റെ 40-ാം വർഷം. പ്രധാനമന്ത്രി രാജീവ് ഗാന്ധി സംസാരിച്ചു
1997 ആഗസ്റ്റ് 14 - 15 : സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികം (ഗോൾഡൻ ജൂബിലി). രാഷ്ട്രപതി കെ.ആർ.നാരായണൻ, പ്രധാനമന്ത്രി ഐ.കെ. ഗുജ്റാൾ തുടങ്ങിയവർ അഭിസംബോധന ചെയ്തു. നെഹ്റുവിന്റെ അർദ്ധരാത്രി പ്രസംഗം കേൾപ്പിച്ചു. ചടങ്ങിൽ ഗായിക ലതാ മങ്കേഷ്ക്കർ സാരേ ജഹാൻ സേ അച്ചാ എന്ന പ്രശസ്ത ഗാനം ആലപിച്ചു.
1998 ആഗസ്റ്റ് 15 : സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികാഘോഷങ്ങളുടെ സമാപന ചടങ്ങ്
2017 ജൂൺ 30 - ജൂലായ് 1 :രാജ്യത്ത് ജി.എസ്.ടി പ്രാബല്യത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അർദ്ധരാത്രി പ്രസംഗം. സർക്കാർ നയം നടപ്പാക്കാൻ സമ്മേളനം വിളിച്ചത് ചരിത്രത്തിൽ ആദ്യം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |