ഒമ്പതിടത്ത് റെയ്ഡ്
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എ.സി. മൊയ്തീൻ ഇന്ന് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാനിരിക്കെ കൂടുതൽ ഉന്നതരെ ഉന്നംവച്ച് ഇ.ഡി. മറ്റൊരു സംസ്ഥാന കമ്മിറ്റി അംഗമായ എം.കെ. കണ്ണൻ പ്രസിഡന്റായ തൃശൂർ സഹകരണ ബാങ്ക് ഉൾപ്പെടെ ഒമ്പത് ഇടത്ത് ഇ.ഡി ഇന്നലെ റെയ്ഡ് നടത്തി. കരുവന്നൂർ ബാങ്കിൽ മാത്രം 500 കോടി രൂപയ്ക്ക് മുകളിൽ തട്ടിപ്പ് നടന്നതിന്റെ വിവരങ്ങൾ ലഭിച്ചതായാണ് വിവരം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജുവുവിനെയും ഇ.ഡി വിളിപ്പിച്ചേക്കും. സി.പി.എം ഭരിക്കുന്ന അയ്യന്തോൾ സഹകരണ ബാങ്കിലും ഇന്നലെ റെയ്ഡ് നടന്നു. പണംവെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ വെളപ്പായ സതീശൻ, പി.പി. കിരൺ എന്നവരുടെ ഇടപാടുകളുടെ വിവരമാണ് റെയ്ഡിൽ ഇ.ഡി ശേഖരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |