തിരുവനന്തപുരം: വനം വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ,സാമൂഹ്യ നീതി വകുപ്പിൽ നഴ്സറി ടീച്ചർ, കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ പാംഗർ ഇൻസ്ട്രക്ടർ,വിവിധ ജില്ലകളിൽ എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി),കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിൽ വുമൺ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) തുടങ്ങി സംസ്ഥാന, ജില്ലാതല ജനറൽ , എൻ.സി.എ വിഭാഗങ്ങളിലായി 32 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
9 തസ്തികകളിൽ
സാദ്ധ്യതാപട്ടിക
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഇ.ഇ.ജി. ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 410/2022), കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 486/2022), ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ (ഡ്രഗ്സ് സ്റ്റാഡേർഡൈസേഷൻ യൂണിറ്റ്) (കാറ്റഗറി നമ്പർ 97/2022), കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 491/2022), കേരള പബ്ലിക് സർവീസ് കമ്മിഷൻ/ഗവ.സെക്രട്ടേറിയേറ്റ്/അഡ്വക്കേറ്റ് ജനറൽസ് ഓഫീസ്(എറണാകുളം)/ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ് തുടങ്ങിയ വകുപ്പുകളിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 694/2022, 695/2022), വിവിധ ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പ്/ഇൻഷുറൻസ് മെഡിക്കൽ സർവീസ്/ആയുർവേദ കോളേജുകൾ എന്നിവിടങ്ങളിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവദേം) (കാറ്റഗറി നമ്പർ 467/2022-474/2022), കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിൽ ഓഫീസ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 158/2022), കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 495/2022, 496/2022), സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ എൽ.ഡി.ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 699/2022) എന്നീ തസ്തികകളിൽ സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
ഡിക്‌റ്റേഷൻ ടെസ്റ്റ്
തിരുവനന്തപുരം ജില്ലയിൽ സൈനികക്ഷേമ വകുപ്പിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (വിമുക്തഭടൻമാർ മാത്രം) (കാറ്റഗറി നമ്പർ 397/2020).ഡിക്റ്റേഷൻ ടെസ്റ്റ് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |