കൊച്ചി: നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിൽ പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി നടപടികൾ ഹൈക്കോടതി 6 മാസത്തേക്ക് സ്റ്റേ ചെയ്തു.
കേസിൽ മോഹൻലാൽ നവംബർ മൂന്നിന് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്‌ണൻ നടപടികൾ സ്റ്റേ ചെയ്തത്. കേസ് 26ന് വീണ്ടും പരിഗണിക്കും. കേസിൽ കക്ഷി ചേരാൻ ആലുവ സ്വദേശി എ.എ. പൗലോസ്, പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ജയിംസ് മാത്യു എന്നിവർ നൽകിയ ഹർജി അനുവദിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |