കൊച്ചി: ട്രാഫിക് നിരീക്ഷണത്തിനായി സർക്കാർ സ്ഥാപിച്ചത് എ.ഐ ക്യാമറകളല്ലെന്നും സാധാരണ റഡാർ ക്യാമറയാണെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. എ.ഐ ക്യാമറകൾ സ്ഥാപിച്ചതിൽ ക്രമക്കേടുണ്ടെന്നാരോപിച്ചു നൽകിയ ഹർജിയിലാണിത്.
എ. ഐ ക്യാമറയെന്നു സർക്കാർ പറയുന്നത് ജനങ്ങളെയും കോടതിയെയും പറ്റിക്കാനാണ്.സർക്കാർ സ്ഥാപിച്ച ക്യാമറയ്ക്ക് മുമ്പ് 3.76 ലക്ഷം രൂപയായിരുന്നെങ്കിലും പിന്നീടു വില കുറഞ്ഞു. ഇപ്പോൾ വില 98,000 രൂപയാണ്.
കാലഹരണപ്പെട്ട സാങ്കേതിക വിദ്യയാണെന്ന് വ്യക്തം.
സർക്കാർ പറയുന്ന ഗുണനിലവാരമുള്ള ക്യാമറയ്ക്ക് പരമാവധി അഞ്ചു ലക്ഷം രൂപയാണ് വില.
726 ക്യാമറകൾക്കു ഈ നിരക്കിൽ 36.3 കോടി രൂപയാണ് ചെലവിടേണ്ടി വരിക.
സോഫ്‌റ്റ്‌വെയർ, അറ്റകുറ്റപ്പണി തുടങ്ങിയവയ്ക്ക് 50 കോടി രൂപ കൂടി ചെലവു വരും.
ഈ പദ്ധതിക്കാണ് 236 കോടി രൂപ സർക്കാർ ചെലവാക്കുന്നതെന്ന് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |