ന്യൂഡൽഹി: കള്ളപ്പണക്കേസിൽ ഇ.ഡിയുടെ സമൻസ് ചോദ്യം ചെയ്ത് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ സമർപ്പിച്ച ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി. ജാർഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാൻ ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്,ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശം നൽകി. ഹൈക്കോടതിയെ ആദ്യം സമീപിക്കാത്തതിനെ കോടതി ചോദ്യം ചെയ്തതോടെ ഹേമന്ദ് ഹർജി പിൻവലിച്ചു. സമൻസ് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു സോറന്റെ ഹർജിയിലെ ആരോപണം. ജാർഖണ്ഡിലെ സാഹേബ്ഗഞ്ച് മേഖലയിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നുവെന്ന കേസിലാണ് ഹേമന്ദിനെതിരെയുള്ള ഇ.ഡി അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |