ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപൂർഖേരിയിൽ കർഷകർക്ക് മേൽ വാഹനമിടിപ്പിച്ചു കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രവർത്തനം സുപ്രീംകോടതി അവസാനിപ്പിച്ചു. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതും,കേസിലെ വിചാരണ ആരംഭിച്ചതും കണക്കിലെടുത്താണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. പ്രത്യേക അന്വേഷണസംഘത്തിലെ അംഗങ്ങൾക്കും,മേൽനോട്ടം വഹിച്ച ജസ്റ്റിസ് രാകേഷ് കുമാർ ജെയിനിനും ചുമതലകളിൽ നിന്ന് ഒഴിയാൻ കോടതി അനുമതി നൽകി.കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകൻ ആശിഷ് മിശ്ര ടേനി അടക്കമാണ് കേസിലെ പ്രതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |