കൊച്ചി: മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്ന ഹർജി ഹർജിക്കാരൻ മരിച്ചതിനാൽ ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി. കളമശേരി സ്വദേശി ജി.ഗിരീഷ് ബാബുവിനെ ഇന്നലെ രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഹർജി സിംഗിൾബെഞ്ച് പരിഗണനയ്ക്കെടുത്തപ്പോൾ ഗിരീഷിന്റെ അഭിഭാഷകൻ അഡ്വ. ബി.എ. ആളൂർ മരണവിവരം അറിയിച്ചു. തുടർന്ന് ജസ്റ്റിസ് കെ.ബാബു ഹർജി മാറ്റുകയായിരുന്നു.
ഗിരീഷ് ബാബു നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ ഹർജി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരൻ മരിച്ച സാഹചര്യത്തിൽ കേസ് നിലനിൽക്കുമോ എന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാനാണ് ഹർജി മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |