തിരുവനന്തപുരം: ലോക കേരളസഭയുടെ അടുത്ത മേഖലാസമ്മേളനത്തിനായി സൗദി അറേബ്യയിലേക്ക് പോകാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ കെ. രാജനും പി. രാജീവും. അടുത്ത മാസം 17 മുതൽ 22 വരെയാണ് സൗദി മേഖലാസമ്മേളനം. ചീഫ് സെക്രട്ടറി ഡോ.വി. വേണുവും പോകുന്നുണ്ട്. ഇവരുടെ വിദേശയാത്രയ്ക്ക് അനുമതിതേടി സംസ്ഥാനസർക്കാർ കേന്ദ്രത്തിന് അപേക്ഷ അയച്ചു.
ഈ വർഷം ജൂണിൽ ന്യൂയോർക്കിൽ നടന്ന ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു.
സൗദി മേഖലാസമ്മേളനം നേരത്തേ തീരുമാനിച്ചതാണെന്നാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം. അതേസമയം, സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനിടയിൽ വിദേശത്ത് ലോക കേരളസഭ സംഘടിപ്പിക്കുന്നതിലും മുഖ്യമന്ത്രിയടക്കമുള്ളവർ വിദേശയാത്ര നടത്തുന്നതിലും വിമർശനമുയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |