തിരുവനന്തപുരം: ലോക കേരളസഭ ഉൾപ്പെടെ മുഖ്യമന്ത്രിയും സംഘവും നേരത്തെ നടത്തിയ വിദേശ യാത്രകളുടെ കണക്ക് ജനങ്ങൾക്ക് മുന്നിൽ വയ്ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയും സംഘവും വീണ്ടും ലോകം ചുറ്റാൻ പോകുന്നത് ധൂർത്തും അഴിമതിയുമാണ്. സൗദിയിലേക്കുള്ള യാത്രയ്ക്ക് ഇതിനകം രണ്ട് കോടി ഖജനാവിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. ലോക കേരള സഭയുടെ പേരിൽ നടക്കുന്നത് വൻകൊള്ളയും പണപ്പിരിവുമാണ്. പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം നടത്തിയ ലോക കേരള സഭകൾ കൊണ്ട് പ്രവാസികളുടെ ഏതെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പിറന്നു വീഴുന്ന കുഞ്ഞിനെപ്പോലും കടക്കാരനാക്കിയ പിണറായി ഭരണം കഴിയുമ്പോൾ കേരള സംസ്ഥാനം തന്നെ ഉണ്ടാകുമോയെന്ന് സംശയമാണ്. എന്നിട്ടാണ് പ്രവാസി സമൂഹത്തിന് ഒരു ഗുണവുമില്ലാത്ത വിദേശ യാത്രകൾ സംഘടിപ്പിക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |