ആഗ്ര: സ്ത്രീയെ വീട്ടിൽ കയറി ആക്രമിച്ച എസ്‌ഐ വിവസ്ത്രനാക്കി തൂണിൽ കെട്ടിയിട്ട് മർദിച്ചു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം.
സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറിയതോടെ ഗ്രാമവാസികൾ ചേർന്ന് പൊലീസുകാരനെ വിവസ്ത്രനാക്കി തൂണിൽ കെട്ടിയിടുകയായിരുന്നു. ശേഷം മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സംഭവമറിഞ്ഞ ഉടൻ തന്നെ ആഗ്ര പൊലീസ് കമ്മീഷണർ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യുകയും വകുപ്പ്തല അന്വേഷണം ആരംഭിക്കുകയും ചെയ്തു. കൂടാതെ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എസ്‌ഐയ്‌ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കുകയും ചെയ്തു. ഗ്രാമവാസികൾ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് നടപടി.
എന്നാൽ തനിക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിച്ചിരിക്കുകയാണ് എസ്‌ഐ സന്ദീപ് കുമാർ. അന്വേഷണത്തിന്റെ ഭാഗമായി സ്ത്രീയുടെ വീട്ടിൽ എത്തിയതാണെന്നും പിന്നാലെ ഗ്രാമവാസികൾ ചേർന്ന് തന്നെ ആക്രമിക്കുകയായിരുന്നുവെന്നും സന്ദീപ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |