SignIn
Kerala Kaumudi Online
Friday, 01 December 2023 5.51 AM IST

ഭൂമി ചിന്നിച്ചിതറുമോ? 22 ആറ്റം ബോംബുകളുടെ ശക്തിയോടെ ഒരു ഛിന്നഗ്രഹം പാഞ്ഞടുക്കുന്നതായി ഗവേഷകർ

asteroid-bennu

2182 സെപ്‌തംബർ 24ന് 22 ആറ്റം ബോംബുകളുടെ ശക്തിയോടെ 'ബെന്നു' എന്ന ഛിന്നഗ്രഹം ഭൂമിയിലിടിച്ചേക്കാമെന്ന് ഗവേഷകർ. ബെന്നു ഭൂമിയെ ഇടിക്കാനുള്ള സാദ്ധ്യത 2,700ത്തിൽ വെറും ഒന്ന് മാത്രമാണെങ്കിലും ബെന്നുവിനെ നിസാരക്കാരനായി കാണാനാകില്ല. ഭൂമിയിൽ നിന്ന് 200 ദശലക്ഷം മൈൽ അകലെയുള്ള ബെന്നുവിന് 450 കോടി വർഷം പഴക്കമുണ്ടെന്നാണ് കരുതുന്നത്.

ബെന്നു 1.2 വർഷം കൊണ്ടാണ് സൂര്യനെ ചുറ്റുന്നത്. 492 മീറ്റർ വ്യാസമുള്ള ബെന്നുവിന് എമ്പയർ സ്റ്റേറ്റ് ബിൽഡിംഗിനോളം വലിപ്പമുണ്ട്. നാസയുടെ ഒസൈറിസ് റെക്സ് പേടകം 2021ൽ ബെന്നുവിന്റെ ഉപരിതലത്തി‍ലിറങ്ങി പഠനങ്ങൾ നടത്തിയിരുന്നു. 1999ലാണ് ബെന്നുവിനെ ഗവേഷകർ കണ്ടെത്തിയത്. എല്ലാ ആറ് വർഷം കൂടുമ്പോഴും ബെന്നു ഭൂമിയ്ക്കരികിലൂടെ കടന്നുപോകുന്നു. ബെന്നുവിൽ നിന്ന് ശേഖരിച്ച പാറയുടെ സാമ്പിളുമായി ഒസൈറിസ് റെക്സ് പേടകം വരുന്ന ഞായറാഴ്ച ഭൂമിയിൽ ലാൻഡ് ചെയ്യും. മിഷനിൽ നിന്നുള്ള കണ്ടെത്തലുകൾ ബെന്നുവും ഭൂമിയും തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാൻ സഹായിച്ചേക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

ഇതേവരെ പത്ത് ലക്ഷത്തിലേറെ ഛിന്നഗ്രഹങ്ങളെ നാസ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ അടുത്ത 100 വർഷത്തിനിടെ ഭൂമിയ്ക്ക് ഭീഷണിയുയർത്തുന്ന തരത്തിലെ ഛിന്നഗ്രഹങ്ങളില്ലെന്നാണ് നാസയുടെ നിഗമനം. എന്നാൽ, 2013ൽ റഷ്യയിലെ ചെല്യബിൻസ്‌കിൽ പതിച്ച പോലെ ഒരു ഉൽക്കാപതനം ഒരു നൂ​റ്റാണ്ടിൽ ഒന്നോ രണ്ടോ തവണ സംഭവിക്കാമെന്ന് ഗവേഷകർ പറയുന്നു. അന്ന് ഉൽക്ക അന്തരീക്ഷത്തിൽ വച്ച് പൊട്ടിത്തെറിച്ചിരുന്നു. ആയിരത്തിലേറെ പേർക്ക് പൊള്ളലേ​റ്റു.

അതേസമയം, ഭാവിയിൽ ഏതെങ്കിലും ഛിന്നഗ്രഹം ഭൂമിയ്ക്ക് നേരെ വന്നാൽ അതിനെ വഴിതിരിച്ചുവിടാനുള്ള വിദ്യ ശാസ്ത്രലോകം കഴിഞ്ഞ വർഷം വിജയകരമായി പരീക്ഷിച്ചിരുന്നു. ' കൈനറ്റിക് ഇംപാക്ടർ " സാങ്കേതിക വിദ്യയിലൂടെ ഭൂമിക്ക് നേരെ വന്നേക്കാവുന്ന ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥം വ്യതിചലിപ്പിക്കാമെന്ന് നാസ വിക്ഷേപിച്ച ' ‌ഡബിൾ ആസ്‌റ്ററോയ‌്ഡ് റീഡയറക്ഷൻ ടെസ്റ്റ് " അഥവാ ' ഡാർട്ട് " പേടകം തെളിയിച്ചു.

കഴിഞ്ഞ സെപ്റ്റംബറിൽ ഭൂമിയിൽ നിന്ന് 110 ലക്ഷം കലോമീ​റ്റർ അകലെ ' ഡിഡിമോസ് " എന്ന ഛിന്നഗ്രഹത്തിന് ചുറ്റും കറങ്ങുന്ന ' ഡൈമോർഫസ് " (ഡിഡിമൂൺ) എന്ന ചെറു ഛിന്നഗ്രഹത്തിലേക്ക് പേടകം ഇടിച്ചിറങ്ങി. ഇടിയുടെ ഫലമായി ഡൈമോർഫസിന്റെ സഞ്ചാര പാതയിൽ നേരിയ വ്യതിയാനമുണ്ടായി. 11 മണിക്കൂർ 55 മിനിറ്റായിരുന്നു ഡിഡിമോസിന് ചുറ്റുമുള്ള ഡൈമോർഫസിന്റെ ഭ്രമണ സമയം. ഇടിക്ക് പിന്നാലെ ഇത് ഏകദേശം 11 മണിക്കൂർ 23 മിനിറ്റായെന്ന് കണ്ടെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTEROID BENNU, HIT EARTH, YEAR 2182, SCIENTISTS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.