തിരുവനന്തപുരം: ഏഴ് മാസങ്ങൾക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തുന്നു. ഇന്ന് വൈകിട്ട് ആറുമണിക്കാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിച്ചുചേർത്തിരിക്കുന്നത്. ഫെബ്രുവരി ഒൻപതിനായിരുന്നു അവസാനമായി അദ്ദേഹം മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയത്.
സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ളോക്കിലുള്ള മീഡിയ റൂമിലാണ് മാദ്ധ്യമങ്ങളെ കാണുന്നത്. നിപയടക്കമുള്ള വിഷയങ്ങളിലും രാഷ്‌ട്രീയ ആരോപണങ്ങളിലും മുഖ്യമന്ത്രി പ്രതികരണം നടത്തുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |