തിരുവനന്തപുരം: ആദ്യ ചരക്കുകപ്പൽ അടുപ്പിക്കാനായി ഒരുങ്ങുന്ന വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരാണ് നൽകേണ്ടതെന്ന് എം വിൻസന്റ് എംഎൽഎ. വിഴിഞ്ഞം തുറമുഖം യുഡിഎഫിന്റെ കുഞ്ഞാണ്. ഉമ്മൻ ചാണ്ടിയുടെ പരിശ്രമം കൊണ്ടാണ് തുറമുഖം യാഥാർത്ഥ്യമായത്. അതിനാൽ തുറമുഖത്തിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.
വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്നത് സഭയിൽ ഉന്നയിക്കാനുള്ള സബ്മിഷന് അനുമതി നിഷേധിച്ചതായും എംഎൽഎ ആരോപിച്ചു. നാളെ നടക്കുന്ന തുറമുഖത്തിന്റെ നാമകരണചടങ്ങിലേയ്ക്ക് തനിക്ക് ക്ഷണമില്ല. നോട്ടീസിൽ എംഎൽഎ, എം പി എന്നിവരെ ഉൾപ്പെടുത്തിയിട്ടില്ല . ഉമ്മൻ ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകമാണ് തുറമുഖം. 2019 ഡിസംബറിൽ പൂർത്തികരിക്കേണ്ടിയിരുന്ന പദ്ധതിയിൽ കാലതാമസമുണ്ടായതായും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം കാത്തിരിപ്പിനൊടുവിൽ രാജ്യാന്തര തുറമുഖത്തെത്തുന്ന ആദ്യ കപ്പൽ വലിച്ച് ബർത്തിലേക്ക് അടുപ്പിക്കാൻ വിഴിഞ്ഞത്തെത്തിയ ടഗ്ഗിന്റെ ശേഷി പരിശോധന വിജയകരമായി പൂർത്തിയാക്കി. മുംബയിൽ നിന്നുള്ള ഓഷ്യൻ സ്‌പിരിറ്റ് എന്ന ടഗ്ഗിനാണ് സെപ്റ്റംബർ 15-ന് രാവിലെ 11ഓടെ ശേഷിപരിശോധന നടത്തിയത്. രാജ്യാന്തര തുറമുഖ മൗത്തുവരെ എത്തുന്ന കപ്പലിനെ ബർത്തിലെത്തിക്കേണ്ട ചുമതലയാണ് ടഗ്ഗിനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |