തിരുവനന്തപുരം: ജലഗതാഗത വകുപ്പിൽ കൂലി വർക്കർ, യൂണിവേഴ്സിറ്റികളിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തുടങ്ങിയ തസ്തികകളിലേക്ക് 23ന് നടത്തുന്ന കോഴിക്കോട്ടെ നാലാംഘട്ട പൊതുപ്രാഥമിക പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കും. മറ്റ് ജില്ലകളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
ഒ.എം.ആർ/ഓൺലൈൻ/എഴുത്തുപരീക്ഷകൾ മാറ്റിവച്ചു
പി.എസ്.സി 25ന് നടത്തുന്ന ഒ.എം.ആർ./ഓൺലൈൻ/എഴുത്തു പരീക്ഷകൾ മാറ്റി പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ശാരീരിക അളവെടുപ്പ്, കായികക്ഷമതാ പരീക്ഷ
ജയിൽ വകുപ്പിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (കാറ്റഗറി നമ്പർ 652/2021, 495/2021, 496/2021, 626/2021) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 25 മുതൽ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കണ്ണൂർ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട ഗ്രൗണ്ടുകളിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. കോഴിക്കോട് ജില്ലക്കാരായ ഉദ്യോഗാർത്ഥികൾക്കൊഴികെ പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. കോഴിക്കോട്ടെ ഉദ്യോഗാർത്ഥികൾക്ക് പിന്നീട് ടെസ്റ്റ് നടത്തും. ഉദ്യോഗാർത്ഥികൾ മറ്റ് രേഖകളുടെ അസലിനോടൊപ്പം അസിസ്റ്റന്റ് സർജൻ /ജൂനിയർ കൺസൾട്ടന്റ് റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസറിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റും പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണം. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അസലും അഡ്മിഷൻ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ഗ്രൗണ്ടിൽ ഹാജരാകണം . അറിയിപ്പ് ലഭിക്കാത്തവർ യു.എഫ്.ആർ വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471-2546469.
പരീക്ഷാകേന്ദ്രത്തിൽ മാറ്റം
ജലഗതാഗത വകുപ്പിൽ കൂലി വർക്കർ, വിവിധ യൂണിവേഴ്സിറ്റികളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തുടങ്ങിയ തസ്തികകളിലേക്ക്23 ന് നടത്തുന്ന നാലാംഘട്ട പൊതുപ്രാഥമിക പരീക്ഷക്ക് പാലക്കാട് ജില്ലയിൽ പറളി, ബാപ്പുജി ഇ.എം സ്‌കൂളിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1595231 മുതൽ 1595430 വരെയുള്ള ഉദ്യോഗാർത്ഥികൾ പഴയ കേന്ദ്രത്തിലെ അഡ്മിഷൻ ടിക്കറ്റുമായി പാലക്കാട് ബി.ഇ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷ എഴുതണം.
സർട്ടിഫിക്കറ്റ് പരിശോധന
ഗവ. ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ മെറ്റീരിയ മെഡിക്ക (കാറ്റഗറി നമ്പർ 58/2020) തസ്തികയിലേക്ക് ഇന്നും അസിസ്റ്റന്റ് പ്രൊഫസർ സർജറി (കാറ്റഗറി നമ്പർ 53/2020) തസ്തികയിലേക്ക് 25നും രാവിലെ 10.30ന് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കാത്തവർക്ക് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്. അന്വേഷണങ്ങൾക്ക് ജി.ആർ.1 സി വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471 2546325.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |