തിരുവനന്തപുരം: കേരള സർവകലാശാല ജൂലായിൽ നടത്തിയ എം.എ ഫിലോസഫി സി.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മേയിൽ നടത്തിയ ജർമൻ ബി1 (ഡ്യൂഷ് ബി1) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എം.എസ് ഹോട്ടൽ മാനേജ്‌മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്‌ടോബർ 4, 5, 6 തീയതികളിൽ അതത് കേന്ദ്രങ്ങളിൽ നടത്തും.
ഒക്‌ടോബർ 3 ന് ആരംഭിക്കുന്ന നാല്, എട്ട് സെമസ്റ്റർ ബി.എഫ്.എ (എച്ച്.ഐ) അപ്ലൈഡ് ആർട്ട് ആൻഡ് പെയിന്റിംഗ്, ഒക്‌ടോബർ 4ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി.എഫ്.എ (എച്ച്.ഐ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
2022 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എഡ്, 2022 ഒക്‌ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എഡ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾ ടിക്കറ്റുമായി 20 മുതൽ 29 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ മൂന്ന് സെക്ഷനിൽ ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |