കീവ്: വടക്കുകിഴക്കൻ യുക്രെയ്നിലെ കുപിയൻസ്‌കിൽ ഇന്നലെ റഷ്യൻ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു.
അതേസമയം, പടിഞ്ഞാറൻ നഗരമായ എൽവിവിൽ ഒറ്റരാത്രികൊണ്ട് ഒരു കൂട്ടം ആക്രമണ ഡ്രോണുകൾ ഗോഡൗണുകൾ നശിപ്പിക്കുകയും ഒരാൾ മരിക്കുകയും ചെയ്തതിന് ശേഷമാണ് റഷ്യയുടെ അതിർത്തിക്കടുത്തുള്ള ഖാർകിവിന്റെ വടക്കുകിഴക്കൻ മേഖലയിൽ ആക്രമണം ഉണ്ടായത്.
ഇതോടെ മരിച്ചവരുടെ എണ്ണം ആറായി. ഗൈഡഡ് ഏരിയൽ റഷ്യൻ ആക്രമണത്തിന്റെ ഫലമായി കുപിയാൻസ്കിൽ നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടുവെന്ന് റീജിയണൽ ഗവർണർ ഒലെഗ് സിനെഗുബോവ് സോഷ്യൽ മീഡിയയിൽ പറഞ്ഞു. സ്ഫോടനം നടന്ന സ്ഥലത്ത് അടിയന്തര സേവനങ്ങൾ പ്രവർത്തിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 2022 ഫെബ്രുവരിയിൽ ആരംഭിച്ച അധിനിവേശത്തിന്റെ തുടക്കത്തിലാണ് റഷ്യൻ സൈന്യം ഖാർകിവ് പ്രദേശം പിടിച്ചെടുത്തത്. എന്നാൽ യുക്രെനിയൻ സൈന്യം പിന്നീട് പിടിച്ചെടുക്കുകയായിരുന്നു. അതേസംയെ, തെക്കൻ പട്ടണമായ കെർസണിൽ, ഒരു ട്രോളിബസ് ഇടിച്ച് ഒരു പോലീസുകാരൻ മരിച്ചു, രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 57 കാരനായ ഒരാൾ പിന്നീട് പരിക്കുകളാൽ മരിച്ചു.
അതിനിടെ ലിവിവിൽ ഏഴ് ഡ്രോണുകൾ വെടിവച്ചിട്ടപ്പോഴാണ് വെയർഹൗസുകൾ തകരുകയും തീപിടുത്തം ഉണ്ടാകുകയും ചെയ്തുവെന്ന് ഗവർണർ മാക്സിം കോസിറ്റ്സ്കി ടെലിഗ്രാമിൽ പറഞ്ഞു. 300 ടൺ അടിയന്തര സാമഗ്രികൾ സൂക്ഷിച്ചിരുന്ന സർക്കാരിതര സംഘടനയായ കാരിത്താസ്-സ്പെസിന്റെ ഒരു വെയർഹൗസ് പൂർണ്ണമായും കത്തിനശിച്ചതായി ഐക്യരാഷ്ട്രസഭയുടെ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് അറിയിച്ചു.
അതേസമയം, രാത്രിയിൽ റഷ്യ വിക്ഷേപിച്ച 30 എണ്ണത്തിൽ 27 ഇറാൻ നിർമ്മിത ഷഹീദ് ഡ്രോണുകൾ വെടിവച്ചിട്ടതായി യുക്രെനിയൻ സൈന്യം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |