ചെന്നൈ: ആദ്യ വിവാഹം മറച്ചുവച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവതിയെ രണ്ടാം ഭർത്താവ് കഴുത്തറുത്ത് കൊന്നു. ഇരുപത്തിയഞ്ചുകാരിയായ ശാരമ്മാളാണ് കൊല്ലപ്പെട്ടത്. കേസിൽ ആവഡി സ്വദേശി ജോൺസൺ (27) പൊലീസിൽ കീഴടങ്ങി.
കഴിഞ്ഞ മേയിലായിരുന്നു ശാരമ്മാളും ജോൺസണും തമ്മിലുള്ള വിവാഹം. ആദ്യ ഭർത്താവുമായി പിരിഞ്ഞ് താമസിക്കുമ്പോഴാണ് യുവതി ജോൺസണെ പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും പ്രണയത്തിലായി. വിവാഹം കഴിഞ്ഞതാണെന്നോ, മക്കളുണ്ടെന്നോ ഒന്നും ശാരമ്മാൾ ജോൺസണോട് പറഞ്ഞിരുന്നില്ല.
വിവാഹം കഴിഞ്ഞ ശേഷമാണ് ജോൺസൺ സത്യങ്ങൾ അറിയുന്നത്. തുടർന്ന് ഇയാൾ വേറെ വീട്ടിൽ താമസം തുടങ്ങി. എന്നാൽ ഈ വീട്ടിലെത്തി യുവതി വീണ്ടും ബന്ധം തുടരാൻ ശ്രമിച്ചതോടെയാണ് കഴുത്തറുത്ത് കൊന്നത്. മൃതദേഹം മൂന്ന് ദിവസം വീട്ടിൽ തന്നെ ചാക്കിൽ കെട്ടി സൂക്ഷിച്ചു. ദുർഗന്ധം വന്നതോടെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |