ചെന്നൈ: പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ. ഡൽഹിയിൽ നിന്ന് ചെന്നൈയിലേയ്‌ക്ക് പുറപ്പെട്ട 6E 6341 ഇൻഡിഗോ വിമാനത്തിൽ ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. മണികണ്ഠൻ എന്നയാളാണ് വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്. ഉടൻ തന്നെ ഇക്കാര്യം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതുകൊണ്ട് വലിയ അപകടം ഒഴിവായി.
വിമാനം ചെന്നൈയിൽ എത്തിയ ഉടൻ തന്നെ ജീവനക്കാർ മണികണ്ഠനെ സിഐഎസ്‌എഫ് (സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് )ന് കൈമാറി. ഇൻഡിഗോ അധികൃതരുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റ് യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും ഇൻഡിഗോ അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |