ബ്രസീലിയ: ബ്രസീലിയയിലെ ഹെൽത്ത് ഇൻഫ്ളുവൻസർ അഡ്രീന തൈസണ് നാൽപ്പത്തിയൊമ്പതാമത്തെ വയസിൽ ദാരുണാന്ത്യം. കഴിഞ്ഞ ഞായറാഴ്ചയാണ് സാവോ പോളോയിലെ അപ്പാർട്ട്‌മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
മരണകാരണം കുടുംബം വെളിപ്പെടുത്തിയിട്ടില്ല. 'അജ്ഞാതമായ' എന്തോ രോഗം ബാധിച്ചാണ് തൈസൺ മരിച്ചതെന്നാണ് ബ്രസീലിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ആഡ്രീന 45 കിലോയാണ് കുറച്ചത്. ആരോഗ്യപരമല്ലാത്ത രീതിയിൽ ഭാരം കുറച്ചത് മൂലം ഏതെങ്കിലും തരത്തിലുള്ള രോഗം ബാധിച്ചതെന്നാണോയെന്നാണ് ആരാധകർ ചോദിക്കുന്നത്. തടി കുറക്കാനായുള്ള ടിപ്സുകൾ ഇവർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.
'ഈ വേദനാജനകമായ നിമിഷത്തിൽ, എല്ലാവരുടെയും പ്രാർത്ഥനയും അനുകമ്പയും ഞങ്ങൾ അഭ്യർത്ഥിക്കുന്നു' - എന്നാണ് അഡ്രീനയുടെ ബന്ധു അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചിരിക്കുന്നത്. തൈസണ് ഇൻസ്റ്റഗ്രാമിൽ ആറ് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്നു. വർക്കൗട്ട് വീഡിയോകളും ഡയറ്റ് ടിപ്സുമൊക്കെ ഇവർ തന്റെ ഫോളോവേഴ്സുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു.
കൗമാരപ്രായം തൊട്ട് അമിതഭാരം തന്നെ അലട്ടിയിരുന്നുവെന്ന് അഡ്രീന മുമ്പ് വ്യക്തമാക്കിയിരുന്നു. മുപ്പത്തിയൊമ്പതാമത്തെ വയസിൽ നൂറ് കിലോയിലേറെ ഭാരമുണ്ടായിരുന്നു. മയക്കുമരുന്നിന് അടിമയായിരുന്നെന്നും, ഡിപ്രഷനിലൂടെ കടന്നുപോയിട്ടുണ്ടെന്നും ഇവർ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |