റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2023 സെപ്റ്റംബർ 21 - 1199 കന്നി 3 വ്യാഴാഴ്ച. ( മദ്ധ്യാഹ്ന ശേഷം 3 മണി 34 മിനിറ്റ് 32 സെക്കന്റ് വരെ അനിഴം നക്ഷത്രം ശേഷം കേട്ട നക്ഷത്രം )
അശ്വതി: പൊതുവെ എല്ലാ കാര്യങ്ങളിലും അലസത പ്രകടമാക്കും. ഇഷ്ടമല്ലാത്തവരും ആയി സഹകരിക്കേണ്ടി വരും, തടസങ്ങള്‍ നേരിടും.
ഭരണി: പണച്ചെലവ് അധികരിക്കും. യാത്രകൾ മുഖേന ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടും. പലരും സ്വന്തം നേട്ടങ്ങൾ ലാക്കാക്കി അടുത്തുകൂടി ചതിക്കാന്‍ നോക്കും.
കാര്‍ത്തിക: ജോലി കൃത്യസമയത്ത് ചെയ്യുന്നതിലൂടെ മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും. പണമിടപാടുകളില്‍ നേട്ടം.
രോഹിണി: ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടങ്ങൾ, ജനപ്രീതിയും അംഗീകാരവും, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും.
മകയിരം: പൊതുപ്രവർത്തകർക്ക് സമൂഹത്തിൽ പ്രശസ്തി, സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, പ്രത്യേകമായ ഒരു വശ്യശക്തി നിഴലിച്ചു നില്‍ക്കും.
തിരുവാതിര: സർവ്വകാര്യവിജയം ശത്രുക്കൾ മിത്രങ്ങളായേക്കും, അധികാരികളുടെ പ്രീതി, കുടുംബ സുഖം, തൊഴില്‍ മേന്മ, പേരും പെരുമയും ഉണ്ടാകും.
പുണര്‍തം: വിവാഹ കാര്യത്തിൽ അനുകൂല തീരുമാനം, നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, സ്ത്രീകള്‍ക്ക് സമ്മാനാദിലാഭം.
പൂയം: അനുകൂല സമയം. മാതാവിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. എതിര്‍ക്കുന്നവരെ കീഴ്പെടുത്തും, ഏറ്റെടുത്ത സംഗതികള്‍ ഉത്തരവാദിത്വതോടെ ചെയ്തു തീര്‍ക്കും.
ആയില്യം: സന്താനങ്ങൾക്ക് തൊഴിൽ ലബ്ധി. വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. തൊഴില്‍ മേഖലയില്‍ മേന്മ, കുടുംബ കാര്യങ്ങളില്‍ മുമ്പില്ലാത്ത കരുതല്‍ കാണിക്കും.
മകം: കർഷകർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് തടസങ്ങൾ അകലും. ശത്രുവിന്റെ മേല്‍ വിജയം, ആഢംബര ഭ്രമം, ദാമ്പത്യ സുഖം.
പൂരം: സന്താനങ്ങളാൽ സുഖം ഉണ്ടാകും. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. പ്രണയ കാര്യങ്ങളില്‍ അനുകൂല തീരുമാനം, ആചാര മര്യാദകള്‍ പാലിക്കും.
ഉത്രം: ശാരീരിക അസ്വാസ്ഥ്യങ്ങൾ മുഖേന മനഃസമാധാനം കുറയും. ചിട്ടി ബാങ്ക് എന്നിവ മുഖേനെ പ്രയാസങ്ങള്‍, പൊതു പ്രവര്‍ത്തകര്‍ക്ക് മാനഹാനിയും പണച്ചെലവും.
അത്തം: വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. സ്ത്രീകളെ വിശ്വസിക്കരുത്. ദുര്‍വാശി മൂലം ദുരിതത്തിലാഴ്ത്തുന്ന സാഹചര്യം വന്നു ചേരും, വാക്കുകള്‍ പ്രയോഗിക്കുന്നത് വളരെ സൂക്ഷിച്ചു വേണം.
ചിത്തിര: സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. സര്‍ക്കാര്‍ ജോലിയിൽ ഇരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍, കാര്യങ്ങള്‍ ബുദ്ധിപരമായി വിശകലനം ചെയ്ത് നോക്കിയതിനു ശേഷം മാത്രം തീരുമാനങ്ങള്‍ എടുക്കുക.
ചോതി: നിലവിലുണ്ടായിരുന്ന വിവാഹാലോചന തീർച്ചപ്പെടുത്തും. സ്ത്രീകള്‍ മുഖേന സന്തോഷം, അന്യദേശ വാസം ഗുണം ചെയ്യും, രോഗങ്ങള്‍ക്ക് ആശ്വാസം.
വിശാഖം: ആരോഗ്യപരമായി നല്ല കാലം. സർക്കാരിൽ നിന്നും ലഭിക്കാനുളള ആനുകൂല്യങ്ങൾ ലഭിക്കും. കുടുംബത്തില്‍ കലഹം ഉണ്ടാകും, ഗൃഹത്തില്‍ ചില അസ്വസ്ഥതകള്‍, വീടുവിട്ടു താമസിക്കേണ്ടി വരും.
അനിഴം: കാര്യങ്ങൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യും. ഗൃഹാന്തരീക്ഷം പൊതുവേ സംതൃപ്തമായിരിക്കും, ആനുകൂല്ല്യങ്ങള്‍ ലഭിക്കും, സ്ത്രീകള്‍ കാരണം അംഗീകാരം ലഭിക്കും.
കേട്ട: നല്ല കാര്യങ്ങൾക്കായി പണം ചെലവഴിക്കും. കർമ്മണ്ഡലത്തിൽ ശോഭിക്കും. സുഖാനുഭവങ്ങള്‍, പ്രമോഷന്‍ ലഭിക്കും, പുതിയ സംരഭങ്ങള്‍, ദാമ്പത്യം സമധാനപൂര്‍ണ്ണം.
മൂലം: ബന്ധുജനങ്ങളുമായുള്ള അഭിപ്രായവ്യത്യാസം മാറും. അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, പുതിയ കൂടിച്ചേരലുകള്‍ ഉണ്ടാകും. ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കില്ല, കുടുംബസുഖം.
പൂരാടം: ശ്രദ്ധിച്ചു പ്രവർത്തിച്ചാൽ എല്ലാക്കാര്യങ്ങളിലും വിജയിക്കും. മാതാവിന്റെ ആനുകൂല്യം ഉണ്ടാകും,
അകലെ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും, സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം.
ഉത്രാടം: ആഗ്രഹങ്ങൾ നടക്കാം. പുതിയ സാദ്ധ്യതകൾ തുറന്നു കിട്ടാം. പ്രയത്‌നത്തിന് തക്കതായ പ്രതിഫലം ലഭിക്കും. അംഗീകാരവും വിജയവും, കര്‍മ്മ മേഖലയില്‍ ഉണര്‍വ് ദാമ്പത്യ സുഖം, കിട്ടാക്കടം പിരിഞ്ഞു കിട്ടും.
തിരുവോണം: കാര്യവിജയം, ധനയോഗം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. സാമ്പത്തിക പ്രയാസങ്ങള്‍ക്ക് കുറവ് വരും, മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും, സന്തോഷം നിറഞ്ഞ ദിവസം.
അവിട്ടം: തർക്ക വിഷയങ്ങളിൽ വിജയിക്കാം. ഉല്ലാസ യാത്രകൾക്കു സാദ്ധ്യത. തടസ്സങ്ങൾ മാറിക്കിട്ടാം.
പുതിയ സുഹൃത്തുക്കളെ ലഭിക്കും, വിദേശത്തുനിന്നും ശുഭ വാര്‍ത്ത, ശത്രുജയം, ക്രയവിക്രയങ്ങളില്‍ നേട്ടം.
ചതയം: വായ്പാശ്രമങ്ങൾ വിജയിക്കാം അവയ്ക്കുള്ള തടസങ്ങൾ മാറിക്കിട്ടും. ധനപരമായി ഉയര്‍ച്ച, വിദ്യ വിജയം, ധന നേട്ടം, കുടുംബസുഖം, ബന്ധുഗുണം, വാഹനഭാഗ്യം.
പൂരുരുട്ടാതി: അപ്രതീക്ഷിത ധനനേട്ടം, ഉയർച്ച, സർവകാര്യ വിജയം, യുവതീ യുവാക്കളുടെ വിവാഹ കാര്യങ്ങളില്‍ തീരുമാനം. എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും ഉണ്ടാകും, ദൈവാനുകൂല്ല്യം.
ഉത്തൃട്ടാതി: സ്ഥാനലാഭം, അംഗീകാരം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ബിസിനസ് തടസങ്ങള്‍ മാറിക്കിട്ടാം. തൊഴിലില്‍ ഉത്സാഹവും പുരോഗതിയും ഉണ്ടാകും,പല വിധത്തിലുള്ള ധന നേട്ടം.
രേവതി: ധനയോഗം, കാര്യവിജയം, അംഗീകാരം, സ്ഥാനക്കയറ്റം, പ്രവർത്തനപുരോഗതി, ഔദ്യോഗിക സ്ഥാനമാനങ്ങൾ, ദമ്പതികള്‍ തമ്മില്‍ അഭിപ്രായ ഐക്യം. സന്താനഭാഗ്യം, ജോലി ലഭ്യത, സുഖസൗകര്യങ്ങള്‍ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |