ഓണത്തിന് കുടുംബശ്രീക്ക് റെക്കാഡ് വിൽപന
കോട്ടയം: കൊവിഡിന്റെ ക്ഷീണത്തിൽ നിന്ന് കരകയറിയ കുടുംബശ്രീക്ക് ഓണം വിപണിയിൽ ഇക്കുറി റെക്കാഡ് വിൽപന. കഴിഞ്ഞ വർഷത്തേതിനേക്കാൾ നാലുകോടിയോളം രൂപയുടെ വരുമാന വർദ്ധനവാണുള്ളത്. ഭൂരിഭാഗം ജില്ലകളിലും ഒരു കോടിക്ക് മുകളിൽ ശരാശരി കച്ചവടം നടന്നതും നേട്ടമായി.
മായമില്ലാത്ത വിഭവങ്ങൾ അവതരിപ്പിക്കുന്ന കുടുംബശ്രീ പ്രവർത്തകരുടെ ഓണംഫെയറിന് സ്വീകാര്യത കൂടിയെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇക്കുറി ഒരു ഉത്പന്നമെങ്കിലും വിപണിയിലെത്തിക്കണമെന്നായിരുന്നു അയൽക്കൂട്ടങ്ങൾക്ക് ലഭിച്ച നിർദേശം. അച്ചാറും ഉപ്പേരിയും പപ്പടവും ഇടിയിറച്ചിയും തുടങ്ങി വിവിധ നാടൻ ഭക്ഷ്യോത്പന്നങ്ങളും വസ്ത്രങ്ങളും സംരംഭകർ ഫെയറിലെത്തിച്ചു.
20,990 ഉത്പന്നങ്ങൾ
പ്രളയവും കൊവിഡും ഏല്പിച്ച ആഘാതത്തിൽ നിന്ന് കരകയറാനുള്ള വക ഇക്കുറി ലഭിച്ചു. ചന്തകളുടെ എണ്ണവും ഇക്കുറി വർദ്ധിച്ചു. ഓരോ ജില്ലയിലും ശരാശരി 80 ചന്തകൾക്ക് മുകളിൽ സംഘടിപ്പിച്ചു. പഞ്ചായത്ത്, ജില്ലാ തലങ്ങളിലായി 1087 ചന്തകളിലൂടെ 20,990 ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചു. 2020, 21 വർഷങ്ങളിൽ മൂന്ന് കോടിയായിരുന്നു ശരാശരി വരുമാനം.
........................................
ഇക്കുറി കുടുംബശ്രീ വരുമാനം: 23.09 കോടി രൂപ
കഴിഞ്ഞ വർഷത്തെ വരുമാനം: 19.33 കോടിരൂപ
...............................
തിരുവനന്തപുരം: 1.65 കോടി
കൊല്ലം: 1.17 കോടി
പത്തനംതിട്ട: 85.13 ലക്ഷം
ആലപ്പുഴ : 2.32 കോടി
കോട്ടയം: 1.60 കോടി
ഇടുക്കി: 39.76 ലക്ഷം
എറണാകുളം: 3.25 കോടി
തൃശൂർ : 2.63 കോടി
പാലക്കാട്: 73.84 ലക്ഷം
മലപ്പുറം: 2.20 കോടി
കോഴിക്കോട്: 2.22 കോടി
വയനാട് : 72.81 ലക്ഷം
കണ്ണൂർ : 2.55 ലക്ഷം
കാസർകോട്: 75.12 ലക്ഷം
...........................................
ഓണം വിപണിയിലുണ്ടായ വരുമാന വർദ്ധന കൂടുതൽ സംരംഭകർ കടന്നുവരാൻ കാരണമാകും. കുടുംബശ്രീ ഉത്പന്നങ്ങളോടുള്ള വിശ്വാസം വർദ്ധിച്ചതും കച്ചവടം കൂടാൻ കാരണമായി
കുടുംബശ്രീ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |