തിരുവനന്തപുരം :വെള്ളയമ്പലത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കാർ ഓടിക്കൊണ്ടിരിക്കെ കത്തിയമർന്നു. വെള്ളയമ്പലം സിഗ്നലിന് സമീപം വൈകിട്ടാണ് സംഭവം,. സ്പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി കമാൻഡന്റ് സുജിത്തിന്റെ മഹീന്ദ്ര സൈലോ കാറാണ് കത്തിയത്. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. മ്യൂസിയം ഭാഗത്ത് നിന്ന് കവടിയാർ ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്ത് എത്തിയപ്പോഴാണ് കാറിന്റെ മുൻഭാഗത്ത് തീ ഉയർന്നത്. പിന്നാലെ ഡ്രൈവർ കാർ നിറുത്തി ഓടിരക്ഷപ്പെട്ടു. നിമിഷ നേരം കൊണ്ട് വാഹനം പൂർണ്ണമായും കത്തുകയും ചെയ്തു. എ.സിയുടെ ഗ്യാസ് ലീക്ക് ആയതാണ് തീപിടിത്തത്തിനിടയാക്കിയത്.
തിരുവനന്തപുരം അഗ്നിശമന നിലയത്തിൽ നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ് ജയകുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ ചന്ദ്രൻ എ, ജസ്റ്റിൻ എസ് ഇ, സനിത്ത് ആർ.എസ്, ശരത്ത് ആർ എന്നിവർ അടങ്ങിയ സംഘമാണ് തീയണച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |