കൊച്ചി: യു.കെ പാർലമെന്റിന്റെ എക്‌സലൻസ് പുരസ്‌കാരം എമിറേറ്റ്‌സ് ഫസ്റ്റ് എം.ഡി ജമാദ് ഉസ്മാന്. യു.കെ പാർലമെന്റിലെ ലോഡ്‌സ് ഹൗസിൽ നടന്ന പുരസ്‌കാര ദാനചടങ്ങിൽ വീരേന്ദ്ര ശർമ എം.പി ജമാദ് ഉസ്മാന് പുരസ്‌കാരം നൽകി. എം.പിമാരായ ക്രിസ് ഫിലിപ്, മാർക്ക് പൗസി, സാറാ അതേർട്ടൺ, മാർട്ടിൻ ഡേ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
യു.എ.ഇയിൽ ഏഴു വർഷത്തെ സർവീസ് പാരമ്പര്യമുള്ള എമിറേറ്റ്‌സ് ഫസ്റ്റ് അഞ്ച് വർഷമായി യുകെയിലും പ്രവർത്തിക്കുന്നുണ്ട്. യു.കെ. ബിസിനസ് അനാലിസിസിന്റെ ഭാഗമായി യു.കെ. സർക്കാർ എമിറേറ്റ്‌സ് ഫസ്റ്റ് എം. ഡി ജമാദ് ഉസ്മാന് എക്‌സലൻസ് അവാർഡ് നൽകി. യു.എ.ഇയിൽ നിന്നും ലണ്ടനിലേക്ക് പ്രതിവർഷം അഞ്ച് മില്യൻ പൗണ്ടിന്റെ വരുമാനമുണ്ടാക്കുമെന്നും ഇരുന്നൂറ് കമ്പനികളെ എത്തിക്കുമെന്നുമുള്ള എമിറേറ്റ്‌സ് ഫസ്റ്റിന്റെ ലക്ഷ്യങ്ങളെ യു.കെ . സർക്കാർ അംഗീകരിക്കുകയായിരുന്നു.
എമിറേറ്റ്‌സ് ഫസ്റ്റ് ഇതുവരെ നാലായിരത്തി അഞ്ഞൂറോളം കമ്പനികളാണ് യു.എ.ഇയിൽ ആരംഭിച്ചത്. ലണ്ടനിൽ രണ്ട് മില്യൻ പൗണ്ടിന്റെ പദ്ധതിയാണ് യു.കെയിൽ 2024ൽ എമിറേറ്റ്‌സ് ഫസ്റ്റ് നടപ്പാക്കാൻ ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |