തിരുവനന്തപുരം: ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്) കോഴ്സിലേക്കുള്ള രണ്ടാം റൗണ്ട് അലോട്ട്മെന്റിനായി ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ ചെയ്യുന്നതിനുള്ള സൗകര്യം 22നു ഉച്ചയ്ക്കു രണ്ടു വരെ പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്. പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിച്ച 2023 വർഷത്തെ ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്) കോഴ്സിലേക്കുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്താം. 27ന് അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഫോൺ: 0471 2525300
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |