തിരുവനന്തപുരം: മെഡിക്കൽ ലീഗോ കേസുകളിൽ കസ്റ്റഡിയിലെടുത്തവരെയോ അറസ്റ്റിലായവരെയോ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിലും ആഭ്യന്തര വകുപ്പിന്റെ മാർഗരേഖ.
അറസ്റ്റ് ചെയ്ത വ്യക്തിയെ മജിസ്‌ട്രേട്ടിനു മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്യുന്ന സമയത്ത് മജിസ്‌ട്രേട്ടിന്റെ പ്രത്യേക അനുമതിയില്ലാത്ത പക്ഷം കൈവിലങ്ങ് ഇടരുത്. വാറണ്ട് നടപ്പാക്കുമ്പോൾ മജിസ്‌ട്രേട്ടിന്റെ ഉത്തരവ് വാങ്ങാതെ പ്രതിയെ കൈവിലങ്ങണിയിക്കരുത്.
പ്രതിയെ 5 മണിക്ക് ശേഷം ഹാജരാക്കുന്നതിനുള്ള അസാധാരണ സാഹചര്യമുണ്ടെങ്കിൽ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥൻ/ മേലുദ്യോഗസ്ഥൻ മുൻകൂർ അറിയിച്ചിരിക്കണം. സാഹചര്യം വിശദീകരിക്കാൻ അന്വേഷണോദ്യോഗസ്ഥനും (പ്രതിയെ ഹാജരാക്കുന്ന സമയം) ഹാജരാകണം
മാനസിക സ്ഥിരതയില്ലാത്ത/ അസ്വസ്ഥരായ കുട്ടികളെ മജിസ്‌ട്രേട്ടിന് മുമ്പാകെ ഹാജരാക്കുമ്പോൾ സബ് ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ ഇക്കാര്യം വിശദമായി മജിസ്‌ട്രേട്ടിനെ അറിയിക്കണം.
#മെഡിക്കോ ലീഗലിന്
ക്രൈംനമ്പർ ചേർക്കണം
മെഡിക്കോ ലീഗൽ പരിശോധനയ്ക്കുള്ള അപേക്ഷയിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ നിർബന്ധമായുമുണ്ടാകണം. കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ജനറൽ ഡയറിയിലെ അനുബന്ധ റഫറൻസ് നമ്പർ രേഖപ്പെടുത്തിയാൽ മതി.
ബ്രീത്ത് അനലൈസർ ഉപയോഗിച്ചശേഷമേ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാവൂ. വ്യക്തമായ ഒപ്പും സീലും രേഖപ്പെടുത്തിയ ക്രൈം നമ്പർ/ജി.ഡി എൻട്രി റഫറൻസ് നൽകിയാണ് ഡ്രംകൺനെസ്സ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടത്. രക്തപരിശോധനയ്ക്ക് ശേഷമേ സർട്ടിഫിക്കറ്റിലെ അന്തിമാഭിപ്രായം നൽകാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |