ലക്‌നൗ: സിദക് ദീപ് സിംഗ് ഇപ്പോഴൊരു 'മുടിയനാണ്'. ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടിയുടെ ഉടമ. 146 സെന്റിമീറ്റർ നീളമുള്ള മുടിയുമായി സിദക് ദീപ് ഗിന്നസ് റെക്കാഡിന്റെ പകിട്ടിൽ.
ഉത്തർ പ്രദേശിലെ നോയിഡ സ്വദേശിയാണ് 15 വയസുകാരൻ സിദക് ദീപ് സിംഗ് ചാഹൽ. ഇതുവരെ മുടി മുറിച്ചിട്ടില്ല. മുടിയുടെ നീളം കൂട്ടുകയായിരുന്നില്ല സിഖ് മത വിശ്വാസിയായ സിദക്കിന്റെ ലക്ഷ്യം. മത വിശ്വാസ പ്രകാരം സിഖുകാർ മുടി വെട്ടാതെ നീട്ടി വളർത്തും. വളരുന്തോറും തലപ്പാവിൽ പൊതിയും. അവർക്കിതൊരു ദൈവിക വരദാനമാണ്. പക്ഷെ, സിദക് ദീപിന്റെ അത്രയും മുടി ആർക്കുമില്ല. ബന്ധുക്കളും കൂട്ടുകാരും മുടി കണ്ട് അമ്പരക്കാറുണ്ടെന്ന് സിദക്ദീപ് പറയുന്നു. ഗിന്നസ് റെക്കാഡ് നേടി എന്നറിഞ്ഞപ്പോൾ പലർക്കും വിശ്വസിക്കാൻ കഴിയുന്നില്ല. കുട്ടിക്കാലം മുതൽ മുടി പരിപാലിക്കുന്നത് അമ്മയാണ്. ഇത്രയും നീളത്തിലെത്തിക്കാൻ ഏറെ ശ്രദ്ധിക്കേണ്ടി വന്നു. പണ്ടൊക്കെ കൂട്ടുകാർ കളിയാക്കുമായിരുന്നു, അത് തനിക്ക് ഇഷ്ടമായിരുന്നില്ലെന്നും സിദക്ദീപ് സിംഗ് പറയുന്നു.
ആഴ്ചയിൽ രണ്ട് തവണ കഴുകും
ആഴ്ചയിൽ രണ്ട് തവണ മുടി കഴുകി ഉണക്കും. കഴുകാനും ഉണക്കി ചീകിക്കെട്ടാനുമൊക്കെ മണിക്കൂറുകൾ വേണം. സിദക്ദീപിന്റെ അമ്മയാണ് ഇക്കാര്യമെല്ലാം ശ്രദ്ധിക്കുന്നത്. ഒരാളുടെ സഹായമില്ലാതെ എല്ലാം ചെയ്യാനാകില്ല. ഒറ്റയ്ക്കാണെങ്കിൽ ഇതിനെല്ലാം കൂടി ഒരു ദിവസം വേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |