പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിൽ വനിതാ സംവരണ ബിൽ അവതരിപ്പിക്കുകയുണ്ടായി. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാളാണ് 128-ാം ഭരണഘടനാഭേദഗതിയായി ലോക്‌സഭയിൽ ഈ ബിൽ അവതരിപ്പിച്ചത്. ഈ ബിൽ നിയമമാകുന്നതോടെ ഇന്ത്യയുടെ ജനാധിപത്യം ചരിത്രത്തിൽ പുതിയ ഏടായി മാറുമെന്ന് കേന്ദ്ര സർക്കാർ അവകാശവാദം ഉന്നയിക്കുന്നുണ്ട്. നാരി ശക്തി വന്ദൻ എന്ന പേരിലാണ് വനിതാ സംവരണ ബിൽ അറിയപ്പെടുക. ഈ സാഹചര്യത്തിൽ 72 വർഷത്തിനിടെ കേരളത്തിൽ നിന്ന് ലോക്‌സഭയിലെത്തിയ വനിതകൾ ആരൊക്കെയാണെന്നു പരിശോധിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |