ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസിൽ മുൻ കോൺഗ്രസ് എം.പി സജ്ജൻ കുമാറിനെ വെറുതെ വിട്ടു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് സി.ബി.ഐ പ്രത്യേക കോടതിയുടെ നടപടി. കലാപത്തിനിടെ ഡൽഹി സുൽത്താൻപുരിയിൽ സിഖ് സമുദായാംഗമായ സുർജിത് സിംഗിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കൂട്ടുപ്രതികളായ വേദ് പ്രകാശ് പിയാൽ, ബ്രഹ്മാനന്ദ് ഗുപ്ത എന്നിവരെയും വെറുതെ വിട്ടു. അഞ്ച് സിഖുകാർ കൊല്ലപ്പെട്ട കേസിൽ ഡൽഹി ഹൈക്കോടതി സജ്ജൻ കുമാറിന് നേരത്തേ ജീവപര്യന്തം കഠിനതടവ് വിധിച്ചിരുന്നു. ഈ കേസിൽ നിലവിൽ തിഹാർ ജയിലിലാണ് സജ്ജൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |