SignIn
Kerala Kaumudi Online
Friday, 01 December 2023 7.43 PM IST

ഇതാ ഇന്ന് മുതൽ,​ മഞ്ഞയിൽ കളിച്ചാടാം

isl

കൊച്ചി: ഇന്ത്യൻ ഫുട്ബാൾ ആരാധകർ ആവേശത്തോടെ കാത്തിരുന്ന ഐ.എസ്.എല്ലിന്റെ പത്താം സീസണ് ഇന്ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ തുടക്കം. മലയാളികളുടെ സ്വന്തം ടീം കേരള ബ്ലാസ്റ്റേഴ്സും ചിരവൈരികളായ ബംഗളൂരു എഫ്.സിയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന്റെ കിക്കോഫ് രാത്രി 8നാണ്. ടിക്കറ്റ് പൂർണമായും വിറ്റു തീർന്നതിനാൽ മഞ്ഞക്കടലിന് നടുവിലാകും ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണ് അരങ്ങുണരുന്നത്.

കഴിഞ്ഞ പ്ലേ ഓഫിലേറ്റ മുറിവിന്റെ കണക്ക് ഇന്ന് തീർക്കാനുറച്ചാണ് ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെതിരെ ഇന്ന് ബൂട്ട് കെട്ടുന്നത്.

കിരീടം മാത്രം ലക്ഷ്യമിട്ട് ഒരുപിടി മാറ്റങ്ങളോടെ പുതുമന്ത്രവും തന്ത്രവുമായാണ് അഡ്രിയൻ ലൂണയുടെ നേതൃത്വത്തിൽ ബ്ലാസ്റ്റേഴ്സ് വരുന്നത്. തോൽവിയെപ്പറ്റി ചിന്തിക്കാൻ പോലുമാകാത്ത മുൻചാമ്പ്യന്മാരായ ബംഗളൂരു എഫ്.സി യും വിജയത്തുടക്കമാണ് ലക്ഷ്യം വച്ചിരിക്കുന്നത്. സ്പോർട്സ് 18ലും സൂര്യ ടിവിയിലും തത്സമയം കാണാം.

'അറ്റകുറ്റപ്പണി' നടത്തി പെയിന്റടിച്ച് വണ്ടിയിറക്കുന്ന പതിവ് രീതിയല്ല. ഇക്കുറി ബ്ലാസ്റ്റേഴ്സിന്റെ എൻജിനടക്കം ആശാൻ വുകുമനോവിച്ച് പൊളിച്ചുപണിതിട്ടുണ്ട്. പ്രതിരോധപ്പാളിച്ചയാണ് ആദ്യം പരിഹരിച്ചത്. പ്രീതം കോട്ടാൽ, പ്രഭീർദാസ്, നവോചം സിംഗ്, മോണ്ടിനെഗ്രോ താരം മിലോസ് ഡ്രിൻസിച്ച്, മാർകോ ലെസ്‌കോവിച്ച് എന്നിവർ ചേരുന്ന പ്രതിരോധസേന ഏതൊരു ടീമിന്റെയും മുന്നേറ്ര കുതിപ്പുകളുടെ മുനയൊടിക്കും. പ്രഭ് സുഖൻ സിംഗ് ഗില്ലൽ കൂടുവിട്ടതോടെ ബ്ലാസ്റ്റേഴ്സിന്റെ ഗോൾവല സച്ചിൻ സുരേഷിന്റെ കൈകളിലേക്കെത്തും. ഡാനിഷ് ഫാറൂഖ്, ബ്രൈസ് മിറാൻഡ, ജീക്‌സൺ സിംഗ്, സൗരവ് മൊണ്ഡൽ, വിബിൻ മോഹനൻ, മുഹമ്മദ് അസ്ഹർ, മുഹമ്മദ് ഐമെൻ, യോയ്‌ഹെൻബ മെയ്തി, ഫ്രെഡി ലല്ലാവ്മ, എന്നിവരാകും മാദ്ധ്യനിരയിൽ കളിമെനയും. ഉറുഗ്വേക്കാരൻ അഡ്രിയാൻ ലൂണ എൻജിൻ നിയന്ത്രിക്കും.

ആറുവർഷത്തെ ബന്ധമുപേഷിച്ച് സഹൽ മടങ്ങിയത് ചില്ലറയൊന്നുമല്ല ബ്ലാസ്റ്റേഴ്‌സിന് ക്ഷീണമുണ്ടാക്കിയിട്ടുള്ളത്. വിദേശതാരങ്ങളായ അപോസ്തലോസ് ജിയാനു, ഇവാൻ കലിയുഷ്‌നി എന്നിവരും ബ്ലാസ്റ്റേഴ്സ് കൂടാരംവിട്ടവരാണ്. ഗോളടിവീരൻ ദിമിത്രിയോസ് ഡയമന്റാകോസ്, ഘാനയുടെ ഇരുപത്തിരണ്ടുകാരൻ ക്വാമി പെപ്രാഹിൽ എന്നിവരിലാണ് ബ്ലാസ്‌റ്റേഴ്‌സ് പ്രതീക്ഷയത്രയും. ജപ്പാനീസ് വിംഗർ ദയ്‌സുകെ സകായും നിഹാൽ സുധീഷും ബംഗളൂരുവിന്റെ പ്രതിരോധക്കോട്ട പൊളിക്കുമെന്ന കണക്കുകൂട്ടലും വുകുമനോവിച്ചിനുണ്ട്. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിനാൽ മലയാളി സ്ട്രൈക്കർ കെ.പി. രാഹുലും പരിക്കുമാറാത്ത ഇഷാൻ പണ്ഡിത ആദ്യ മത്സരങ്ങൾക്കുണ്ടാകില്ല.

നായകൻ സുനിൽ ഛേത്രിയില്ലാതെയാകും അഭിമാന മത്സരത്തിൽ ബംഗളൂരു എഫ്.സി ഇറങ്ങുക. എങ്കിലും കളത്തിൽ സ്ട്രോംഗാണ് നീലപ്പട. കഴിഞ്ഞ സീസണിലെ പലതാരങ്ങളെയും ഒഴിവാക്കി പുത്തൻ നിരയാണ് ടീമിൽ. യുവത്വത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ഗോൾവലയ്ക്ക് മുന്നിൽ ചോരാത്ത കൈകളുമായി നിലയുറപ്പിക്കുന്ന ഗുർപ്രീത് സിംഗ് സന്തുമുതൽ തുടങ്ങുന്നു ബംഗളൂരൂ കരുത്ത്. ബ്ലാസ്റ്റേഴ്‌സ് മുൻ നായകൻ ജെസൽ കാർണേറോയാണ് ഇക്കുറി ബംഗളൂരുവിന്റെ പ്രതിരോധ നിരയുടെ അമരക്കാരൻ.

ശക്തമായ നിരയുമായാണ് ഇറങ്ങുക. വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല
സൈമൺ ഗ്രൈസൺ
ഹെഡ് കോച്ച്
ബംഗളൂര എഫ്.സി

ആദ്യമത്സം ഇരുടീമുകൾക്കും ഏറെ പ്രധാനമാണ്. എന്തിനും തയ്യാറായിട്ടുള്ള യുവതാരങ്ങളുടെ നിരയാനുള്ളത്.

ഫ്രാൻ ഡോവൻ

അഹ പരിശീലകൻ

കേരളബ്ലാസ്റ്റേഴ്സ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, ISL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.