രജനികാന്തിന്റെ 'ജയിലർ' എന്ന ചിത്രത്തിലെ തമന്നയുടെ 'കാവാല' ഡാൻസ് സോഷ്യൽ മീഡിയയിൽ ട്രെൻഡാണ്. തമന്നയുടെ സ്റ്റെപ്പുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെലിബ്രിറ്റികളും, മുതിർന്നവരും മാത്രമല്ല, കൊച്ചുകുട്ടികൾ വരെ ഈ ഗാനത്തിന് ചുവടുവച്ച് രംഗത്തെത്തിയിരുന്നു. അതിൽ ചിലതൊക്കെ വൈറലാകുകയും ചെയ്തിരുന്നു.
ഒരു കൊച്ചുമിടുക്കൻ ഈ ഗാനത്തിന് ചുവടുവയ്ക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. മുണ്ടുടുത്ത്, കണ്ണടയൊക്കെ വച്ചിട്ടാണ് കുട്ടി ഡാൻസ് കളിക്കുന്നത്. ചുറ്റുമുള്ളവർ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
ജിതിൻ കെ ദാസ് എന്നയാളാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടിയുടെ പോരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. രണ്ട് ലക്ഷത്തോളം പേരാണ് ഇതവരെ വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. നിരവധി പേർ കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്‌തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |