പാചകം ചെയ്യുന്ന എല്ലാവർക്കും ഒരുപോലെ തലവേദനയാകുന്ന കാര്യമാണ് പാത്രങ്ങൾ വൃത്തിയാക്കുകയെന്നത്. പലപ്പോഴും സ്‌ക്രബർ ഉപയോഗിച്ച് എത്ര വൃത്തിയാക്കിയാലും കരി പൂർണമായും പോകുകയുമില്ല. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെയെളുപ്പത്തിൽ തന്നെ കരി കളഞ്ഞ് പാത്രം പുതിയത് പോലെ തിളങ്ങും.
പാത്രത്തിന്റെ അടിഭാഗത്ത് കരിപിടിച്ചിരിക്കുകയാണെങ്കിൽ അത് എളുപ്പത്തിൽ മാറ്റാൻ ബേക്കിംഗ് സോഡ, വിനാഗിരി എന്നിവ മാത്രം മതി, പാത്രത്തിന് മുകളിൽ ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക. ഇനി ഇതിനുമുകളിലേക്ക് വിനാഗിരി ഒഴിച്ചുകൊടുക്കാം. ശേഷം ഒരു സ്‌ക്രബർ ഉപയോഗിച്ച് നന്നായി തേച്ചുകൊടുക്കുക. കരി ഇളകി വരുന്നത് കാണാം.
അല്ലെങ്കിൽ നാരങ്ങാനീര് ചേർത്ത ചൂടുവെള്ളത്തിൽ കരിഞ്ഞ പാത്രം മുക്കിവയ്ക്കുക. ഒരു മണിക്കൂറിന് ശേഷം ബേക്കിംഗ് സോഡ കരിഞ്ഞ ഭാഗത്ത് ഇട്ടുകൊടുക്കുക. ശേഷം നന്നായി സ്‌ക്രബ് ചെയ്യുക. കരി ഇളകി വരുന്നത് കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |