ബോളിവുഡ് ബോക്സ് ഓഫീസിൽ ചരിത്ര കുതിപ്പിലാണ് ഷാരൂഖ് ഖാൻ ചിത്രം ജവാൻ. ആഗോളതലത്തിൽ 907.54 കോടി നേടിയതായി നിർമ്മാതാക്കളായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. സെപ്തംബർ 7ന് റിലീസ് ചെയ്ത ജവാൻ ആദ്യദിനം തന്നെ 75 കോടി നേടി, ഹിന്ദി ചലച്ചിത്ര ലോകത്ത് ഏറ്റവും ഉയർന്ന ഓപ്പണിംഗ് കളക്ഷൻ സ്വന്തമാക്കിയിരുന്നു. ഇന്ത്യയിൽ മാത്രം 410.88 കോടി നേടി. ഷാരൂഖ് ഖാൻ ചിത്രം പത്താന്റെ കളക്ഷൻ ജവാൻ ഭേദിക്കുമോ എന്നാണ് ചലച്ചിത്ര ലോകം ഉറ്റുനോക്കുന്നത്. മൂന്നാം വാരം പിന്നിടുമ്പോൾ 1000 കോടി നേടി ജവാൻ കുതിപ്പ് നടത്തുമെന്ന് ഉറപ്പ്. കെ.ജി എഫ് 2 ന്റെ ഹിന്ദി കളക്ഷനെ കടത്തിവെട്ടി കഴിഞ്ഞു ജവാൻ. പത്താൻ, ബാഹുബലി. ദി കൺക്ളൂഷൻ, ഗദർ 2 എന്നീ സിനിമകൾക്കുശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഹിന്ദി സിനിമയാണ് ജവാൻ. തമിഴ് സംവിധായകൻ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റം ഗംഭീരം എന്ന് ബി ടൗൺ പ്രശംസിക്കുന്നു. ഷാരൂഖ് ഖാനും അറ്റ്ലിയും ആശ്ളേഷിക്കുന്ന ചിത്രം ഇന്നലെ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് പങ്കുവച്ചപ്പോഴാണ് അറ്റ്ലിയുടെ ജന്മദിനം ആരാധകർ അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |