നാഗ ചൈതന്യയുടെ നായികയായി വീണ്ടും സായ് പല്ലവി. ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലൂടെയാണ് ഒരുമിക്കുന്നത്. അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചിത്രത്തിന് എൻസി 23 എന്നാണ് താത്കാലികമായി നൽകുന്ന പേര്. ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ചിത്രീകരണം ഉടൻ ആരംഭിക്കും. ലവ് സ്റ്റോറി എന്ന ചിത്രത്തിന് ശേഷം നാഗ ചൈതന്യയും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. ചിത്രത്തിലെ മറ്റു താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. പി. ആർ. ഒ ശബരി. അതേസമയം ഇടവേളയ്ക്കുശേഷം സായ് പല്ലവി വീണ്ടും മലയാളത്തിലേക്ക് എത്തുന്നു. നിവിൻ പോളിയുടെ നായികയായി താരം എന്ന ചിത്രത്തിലൂടെയാണ് എത്തുന്നത്. നിവിൻ പോളി നായകനായ പ്രേമം സിനിമയിൽ മലർ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |