ലക്നൗ: സുഹൃത്തിന്റെ ഫ്ലാറ്റിലെ പാർട്ടിക്കിടെ വെടിയേറ്റ് 23കാരിയായ വിദ്യാർത്ഥിനി മരിച്ചു. ലക്നൗ ബിബിഡി കോളേജിലെ ബികോം വിദ്യാർത്ഥിനിയായ നിഷ്ത ത്രിപാഠിയാണ് വെടിയേറ്റ് മരിച്ചത്. നഗരപരിധിയിലെ ദയാൽ റസിഡൻസിയിൽ ഇന്നലെ അർദ്ധരാത്രി ഒരു മണിയോടെയാണ് സംഭവം നടന്നത്.
സംഭവത്തിൽ നിഷ്തയുടെ സുഹൃത്തായ ആദിത്യ പഥക്കിനെയും അവിടെയുണ്ടായിരുന്നു മറ്റൊരു യുവാവിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. നിഷ്തയുടെ മരണം കൊലപാതകമാണെന്ന് യുവതിയുടെ കുടുംബം പരാതി നൽകിയതിനാലാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്.
കോളേജിലെ വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് ശേഷമാണ് നിഷ്ത സുഹൃത്തിന്റെ ഫ്ലാറ്റിലെത്തിയത്. ഇവിടെ പാർട്ടി നടന്നിരുന്നു. ആദിത്യയാണ് നിഷ്തയെ ഫ്ലാറ്റിലേയ്ക്ക് വിളിച്ചുവരുത്തിയത്. ഇവർ കൂടാതെ കോളേജിൽ നിന്ന് നിരവധി പേർ പാർട്ടിക്കായി അവിടെ എത്തിയിരുന്നു.
പുലർച്ചെ മൂന്നരയോടെ ലക്നൗ ലോഹിയ ആശുപത്രിയിൽ നിന്നാണ് യുവതിയ്ക്ക് വെടിയേറ്റ വിവരം പൊലീസിനെ അറിയിച്ചത്. അബദ്ധത്തിൽ വെടിയുതിർത്തതാണോ കൊലപ്പെടുത്താനുള്ള ഉദേശ്യമായിരുന്നോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഫ്ലാറ്റിലുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഫ്ളാറ്റിൽ നിന്ന് മദ്യ കുപ്പികൾ അടക്കം കണ്ടെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |