കൽപ്പറ്റ: വയനാട് കമ്പളക്കാടുനിന്ന് കാണാതായ അമ്മയേയും അഞ്ച് മക്കളേയും ഗുരുവായൂരിൽ നിന്ന് കണ്ടെത്തി. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ നിന്ന് കണ്ടെത്തിയ ഇവരെ കൺട്രോൾ റൂമിലേയ്ക്ക് മാറ്റിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കമ്പളക്കാട് കൂടോത്തുമ്മലിൽ താമസിക്കുന്ന വിമിജ(40), മക്കളായ വൈഷ്ണവ(12), വൈശാഖ്(11), സ്നേഹ(9), അഭിജിത്ത്(5), ശ്രീലക്ഷ്മി(4) എന്നിവരെയാണ് കണ്ടെത്തിയത്.
തിങ്കളാഴ്ച ഭർതൃവീട്ടിൽ നിന്ന് മക്കളെയും കൂട്ടി സ്വന്തം വീട്ടിലേയ്ക്ക് പോയതായിരുന്നു വിമിജ. എന്നാൽ വീട്ടിലെത്തിയില്ലെന്ന് മാത്രമല്ല, ഫോണിൽ വിളിച്ചിട്ട് കിട്ടിയതുമില്ല. ഇതോടെ കുടുംബം പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.
ഇന്നലെ യുവതിയും മക്കളും രാമനാട്ടുകരയിലെ ബന്ധുവീട്ടിലെത്തിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ നിന്ന് വയനാട്ടിലേക്ക് മടങ്ങുന്നുവെന്ന് പറഞ്ഞാണ് ഇറങ്ങിയത്. എന്നാൽ യുവതിയേയും മക്കളെയും കണ്ണൂർ ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് കണ്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |