തിരുവനന്തപുരം: അന്താരാഷ്ടതലത്തിൽ എം.എസ്.എം.ഇകളുടെ ഗുണനിലവാരം ഉയർത്തി ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ/ഉത്പന്നങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് രണ്ട് ദിവസത്തെ ശില്പശാല സംഘടിപ്പിക്കും. കേരള സ്‌റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിലിന്റെ സഹകരണത്തോടെ കളമശേരി കീഡ് ക്യാമ്പസിൽ 29,30 തീയതികളിലാണ് പരിശീലനം.
പ്രോഡക്ട് സർട്ടിഫിക്കേഷൻ,വിവിധ തരം സ്റ്റാൻഡേർഡ്സ്,സെഡ് സെർട്ടിഫിക്കേഷൻ,ഹാൾമാർക്ക്,അഗ്മാർക്,ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ആൻഡ് സ്‌കീം,ഫോറിൻ മാനുഫാക്‌ചേഴ്സ് സ്‌കീം,ക്വാളിറ്റി സിസ്റ്റം അവയർനെസ് തുടങ്ങിയ സെഷനുകളാണ് പരിശീലനത്തിൽ ഉൾപെടുത്തിയിരിക്കുന്നത്. 2950രൂപയാണ് പരിശീലന ഫീസ് (കോഴ്സ് ഫീസ്,സർട്ടിഫിക്കറ്റ്,താമസം,ഭക്ഷണം,ജി.എസ്.ടി ഉൾപ്പടെ). താത്പര്യമുള്ള മാനുഫാക്ചറിംഗ് യൂണിറ്റുകൾ www.kied.infoൽ ഓൺലൈനായി 24ന് മുൻപ് അപേക്ഷിക്കണം. തിരഞ്ഞെടുത്ത 30 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്:04842550322,0484 2532890,9605542061.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |