തിരൂർ: രണ്ടാം വന്ദേ ഭാരത് ട്രെയിനിനും തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഞായറാഴ്ച സർവ്വീസ് ആരംഭിക്കുന്ന രണ്ടാം വന്ദേ ഭാരത് ട്രെയിനിനും തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാൻ റെയിൽവേ തയ്യാറായിട്ടില്ല. നിലവിൽ ഓടുന്ന വന്ദേ ഭാരതിലും തിരുരിൽ സ്റ്റോപ്പ് ഇല്ലാത്തതിനാൽ കടുത്ത പ്രതിഷേധമുയർന്നിരുന്നു. അഡ്വ.എസ്.ഗിരീഷ്, എം.ആസാദ്,പി.സീതാലക്ഷ്മി, സി.നജീബുദ്ദീൻ, കെ.ഖദീജ, വി.ഗോവിന്ദൻകുട്ടി, ഗീത പള്ളിയേരി,നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |