തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ശരിയായ വിമർശനങ്ങൾ ഉൾക്കൊണ്ട് തിരുത്തലുകൾ വരുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ ലിംഗസ മത്വം അടക്കമുള്ള കാര്യങ്ങളിൽ ചിലർ വിവാദങ്ങൾക്ക് ശ്രമിച്ചുവെന്നും മന്ത്രി പറഞ്ഞു. കേരള പാഠ്യപദ്ധതി ചട്ടക്കൂട് ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങളിലും വിദ്യാർത്ഥികളിലും നിന്ന് പ്രത്യേകം അഭിപ്രായങ്ങൾ ശേഖരിച്ചാണ് ചട്ടക്കൂട് തയ്യാറാക്കിയത്. . പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ എല്ലാവർക്കും മാതൃകയാകാൻ കഴിയുന്ന വിധത്തിലാണ് സംസ്ഥാനത്തിന്റെ പ്രവർത്തനം. ഐക്യകേരളം രൂപീകരിച്ച ശേഷം കുട്ടികളുടെ കൂടി അഭിപ്രായം ശേഖരിച്ചു പാഠ്യപദ്ധതി പരിഷ്‌കരണം നടത്തുന്നത് ഇതാദ്യമാണ്. 10 വർഷത്തിനു ശേഷമാണ് പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്നത്.കഴിഞ്ഞ ഏഴു വർഷമായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ വിപ്ലവകരമായ മാറ്റമാണു സംസ്ഥാനത്തെ സ്കൂളുകളിലുണ്ടായത്. സ്‌കൂളുകളുടെ നിർമ്മാണത്തിനും നവീകരണത്തിനുമായി 3800 കോടിയാണ് ചെലവിട്ടത്. സംസ്ഥാനത്ത് ഇന്ന് 45,000 സ്മാർട്ട് ക്ലാസ് റൂമുകളുണ്ടെന്ന് മന്ത്രി പറഞ്ഞു.
റോഡ് സുരക്ഷ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നു ചടങ്ങിൽ അദ്ധ്യക്ഷനായ മന്ത്രി ആന്റണി രാജു പറഞ്ഞു.
പാഠ്യപദ്ധതി ചട്ടക്കൂട് ഏറ്റുവാങ്ങി ഐ.എം.ജി ഡയറക്ടർ കെ.ജയകുമാർ ഏറ്റുവാങ്ങി ജനകീയ റിപ്പോർട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗവുമായ പി.പി.ദിവ്യയ്ക്കും, കുട്ടികളുടെ ചർച്ചാ റിപ്പോർട്ട് വിദ്യാർത്ഥി പ്രതിനിധികൾക്കും നൽകി മന്ത്രി പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, കരിക്കുലം കമ്മിറ്റി അംഗം ഡോ. അനിത രാംപാൽ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ജയപ്രകാശ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |