അങ്കമാലി:ചെയർമാന്റെ ഏകാധിപത്യ ഭരണത്തിനെതിരെ രണ്ട് ദിവസങ്ങളായി തുടർന്ന പ്രതിപക്ഷ ഉപരോധസമരം അവസാനിപ്പിച്ചു. പ്രതിപക്ഷ ആവശ്യങ്ങളിൽ സമവായമുണ്ടായ സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്.
ബുധനാഴ്ച്ച പുലർച്ചെ 6.30 മുതൽ ഓഫീസ് സമയം അവസാനിക്കുന്നത് വരെ പ്രതിപക്ഷ കൗൺസിലർമാരുടെ നേതൃത്വത്തിൽ ഓഫീസ് ഉപരോധിച്ചിരുന്നു. തീരുമാനമാകാത്തതിനെ തുടർന്ന് വ്യാഴാഴ്ച്ച പുലർച്ചെ മുതൽ പ്രതിപക്ഷം വീണ്ടും ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ് അദ്ധ്യക്ഷത വഹിച്ചു. സജി വർഗീസ്, ബെന്നി മൂഞ്ഞേലി, ലക്സി ജോയി, പി.എൻ. ജോഷി,വിൽസൻ മുണ്ടാടൻ, ഗ്രേസി ദേവസി, മാർട്ടിൻ ബി. മുണ്ടാടൻ, ലേഖ മധു, അജിത ഷിജോ, രജിനി ശിവദാസൻ, സരിത അനിൽകുമാർ, മോളി മാത്യു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |